മീഡിയ ആന്‍ഡ് എന്റര്‍ട്ടെയ്ന്‍മെന്റ് മേഖലയില്‍ ഒരു വര്‍ഷം മൂന്നു ലക്ഷം വരെ തൊഴിലവസരങ്ങള്‍

മീഡിയ ആന്‍ഡ് എന്റര്‍ട്ടെയ്ന്‍മെന്റ് (എം&ഇ) മേഖല രണ്ട് പതിറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായിരുന്ന ഐടി മേഖല പോലെയെന്ന് ആപ്‌ടെക് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററും സിഇഓയുമായ അനില്‍ പന്ത്. സ്‌ഫോടനാത്മകമായ വളര്‍ച്ചയാണ് മേഖലയിലുള്ളതെന്നും വന്‍ തൊഴിലവസരങ്ങളാണ് മേഖലയിലുണ്ടാകുന്നതെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

അടുത്ത പത്തുവര്‍ഷം എം&ഇ മേഖലയുടെ സിഎജിആര്‍ 20-25 ശതമാനം ആയിരിക്കുമെന്നും 2.7 ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ തൊഴിലവസരങ്ങളാകും ഓരോ വര്‍ഷം ഇത് നല്‍കുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഇപ്പോള്‍ മുതല്‍ വരാനിരിക്കുന്ന ഒരു ദശകമെടുത്താല്‍ സാങ്കേതിക മേഖലയിലെ വളര്‍ച്ചാ കാലഘട്ടമെന്നപോലെയായിരിക്കും മീഡിയയെന്നും അദ്ദേഹം പറയുന്നു.

മീഡിയ ആന്‍ഡ് എന്റര്‍ട്ടെയ്ന്‍മെന്റ് മേഖലയില്‍ 80,000 ത്തിലധികം ഒഴിവുകളാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആപ്‌ടെക് കാണുന്നതെന്നും എന്നാല്‍ 25000 ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ തങ്ങള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും പന്ത് ചൂണ്ടിക്കാട്ടുന്നു.

എവിടെയാണ് അവസരങ്ങള്‍?

ബ്ലൂചിപ് ആനിമേഷന്‍ സ്റ്റുഡിയോകള്‍, എന്റര്‍ട്ടെയ്ന്‍മെന്റ് ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ സ്്ഥാപനങ്ങള്‍, ആഡ് ഏജന്‍സികള്‍, കണ്‍സ്യൂമര്‍ സ്ഥാപനങ്ങള്‍, ഓണ്‍ലൈന്‍ ടൂട്ടോറിയലുകള്‍, ഐടി സ്ഥാപനങ്ങള്‍ എന്നിവര്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തുണ്ട്. ഗ്രാഫിക് ഡിസൈനേഴ്‌സ് , വെബ് ഡിസൈനേഴ്‌സ്, 2ഡി/3ഡി ആനിമേറ്റേഴ്‌സ്, 2ഡി മോഡെലേഴ്‌സ്, വിഎഫ്എക്‌സ് എക്‌സ്‌പേര്‍ട്ടുകള്‍, കോംപോസിറ്റേഴ്‌സ്, വിഷ്വലൈസേഴ്‌സ് എന്നിവരെ കൂടാതെ പ്രീ പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുകള്‍ക്കും വരെ മേഖലയില്‍ വന്‍ ഡിമാന്‍ഡ് ആണ്.

Related Articles
Next Story
Videos
Share it