മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയിലില്‍ 3.34 കോടി ഓര്‍ഡറുകള്‍ നേടി മീഷോ

പ്രശസ്ത ഓണ്‍ലൈന്‍ റീറ്റെയ്ല്‍ സ്‌റ്റോറായ മീഷോ (Meesho App) 2022 സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ നടത്തിയ മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയിലില്‍ റെക്കോഡ് നേട്ടം കൈവരിച്ചു. അഞ്ചുദിവസത്തെ വ്യാപാരോത്സവത്തില്‍ മീഷോ ഉപയോക്താക്കള്‍ 3.34 കോടി ഓര്‍ഡറുകളാണ് നല്‍കിയത്. കുറഞ്ഞ വിലയില്‍ മികച്ച ഉല്‍പന്നങ്ങളുടെ വിപുലമായ ശേഖരം ലഭ്യമാക്കിയതിലൂടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പന 68 ശതമാനം ഉയര്‍ന്നു.

വ്യാപാരോത്സവ വേളയില്‍ ഉപയോക്താക്കളുടെ എണ്ണം 60 ശതമാനം വര്‍ധിച്ചു. ഇതില്‍ പുതുതായി ഇ-കൊമേഴ്‌സിലേക്ക് വന്നവരും ആദ്യമായി ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തിയവരും ഉള്‍പ്പെടുന്നു. ഏതാണ്ട് 60 ശതമാനം ഓര്‍ഡറുകളും എത്തിയത് നാലാം നിര നഗരങ്ങളില്‍ നിന്നാണ്.
അടുക്കള ഉപകരണങ്ങള്‍ പോലുള്ളവയുടെ വില്‍പ്പന 116 ശതമാനവും സൗന്ദര്യ, വ്യക്തിഗത പരിചരണ ഉല്‍പങ്ങളുടേത് 109 ശതമാനവും യാത്രാ അനുബന്ധ സാധനങ്ങളുടേത് 99 ശതമാനവും വര്‍ധിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it