സാമ്പത്തിക പ്രതിസന്ധി; യോഗ്യരല്ലാത്തവര്‍ സ്വയം പിരിഞ്ഞു പോയാല്‍ അത്രയും നല്ലതെന്ന് സക്കര്‍ബര്‍ഗ്

ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചന നല്‍കി ഫേസ്ബുക്ക് (Facebook) കമ്പനി മെറ്റ(meta). കമ്പനിയില്‍ തുടരാന്‍ പാടില്ലാത്തവര്‍ ഉണ്ട്. അങ്ങനെ ഉള്ളവര്‍ സ്വയം പിരിഞ്ഞു പോവുകയാണെങ്കില്‍ തനിക്ക് സമ്മതമാണെന്നാണ് കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത്. കഴിഞ്ഞ മാസം തന്നെ പുതിയ നിയമനങ്ങള്‍ മെറ്റ മരവിപ്പിച്ചിരുന്നു.

ഈ വര്‍ഷം പുതിയ നിയമനങ്ങള്‍ 10000ല്‍ നിന്ന് 6000-7000 ആയി കുറയ്ക്കാനാണ് തീരുമാനം. ആഗോള തലത്തിലുണ്ടാവുന്ന പ്രതിസന്ധികളും സ്വകാര്യത നിയമങ്ങള്‍ മൂലം നഷ്ടമായ പരസ്യവരുമാനവും കമ്പനിയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം സമയമാണിതെന്നാണ് സക്കര്‍ബര്‍ഗ് പറഞ്ഞത്.

ജീവനക്കാരുടെ എണ്ണം കുറച്ചും കൂടുതല്‍ കാര്യക്ഷമമായ രീതിയിലും പ്രവര്‍ത്തിക്കാനാണ് മെറ്റയുടെ പദ്ധതി. അതുകൊണ്ട് തന്നെ നിലവിലുണ്ടാകുന്ന ഒഴിവുകളില്‍ നിയമനം നടത്തില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി ടെക്ക് കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ശതകോടീശ്വരന്മാരില്‍ ഒന്നാമനായ ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി ടെ്‌സ് ല കഴിഞ്ഞ ദിവസം ഇരുന്നൂറോളം പേരെ പിരിച്ചുവിട്ടിരുന്നു. പ്രമുഖ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ജോലി ചെയ്തിരുന്ന 1000ല്‍ അധികം പേരെയാണ് 2022ല്‍ മാത്രം സ്ഥാപനങ്ങള്‍ പിരിച്ചുവിട്ടത്.

Dhanam News Desk
Dhanam News Desk  
Next Story
Share it