മിഷന്‍ സി ഹിന്ദി റൈറ്റ്‌സ് വമ്പന്‍ തുകയ്ക്ക് വിറ്റഴിച്ചതായി അണിയറക്കാര്‍

മിഷന്‍ സി എന്ന ഏറ്റവും പുതിയ മലയാളം ക്രൈം തില്ലറിന്റെ ഹിന്ദി റൈറ്റ്‌സ് വന്‍ തുകയ്ക്ക് വിറ്റഴിച്ചതായി അണിയറ പ്രവര്‍ത്തകര്‍.

വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രമാണ് മിഷന്‍ സി. ശരത് അപ്പാനി, മേജര്‍ രവി, കൈലാഷ്, ജയകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ശരത് അപ്പാനി അടക്കമുള്ള ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ ഹിന്ദി റൈറ്റ്‌സ് സംബന്ധിച്ച് വാര്‍ത്ത പങ്കുവച്ചെങ്കിലും എത്ര രൂപയ്ക്കാണ് വിറ്റുപോയതെന്ന് വ്യക്തമാക്കിയിട്ടില്ല. സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it