

ഇന്റർനാഷണൽ അഡ്വെർടൈസിംഗ് അസോസിയേഷൻ (ഐഎഎ) സംഘടിപ്പിക്കുന്ന ത്രിദിന വേൾഡ് കോൺഗ്രസിന് ഇത്തവണ കൊച്ചി വേദിയാകും. ഫെബ്രുവരി 20, 21, 22 തീയതികളിൽ നടക്കുന്ന പരിപാടിയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ബോളിവുഡ് താരം അമിതാഭ് ബച്ചനുമുൾപ്പെടെയുള്ള പ്രമുഖരാണ് പങ്കെടുക്കുന്നത്.
ലോകത്താദ്യമായി ഒരു രാജ്യത്തിൻറെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് സോഫിയയും സ്പീക്കർമാരിൽ ഒരാളായി എത്തുന്നുണ്ട്.
എഴുത്തുകാരനും ലോക്‌സഭാംഗവുമായ ശശി തരൂർ, യൂണിലിവർ സിഇഒ പോൾ പോൾമാൻ, ഒഗിൾവി ആൻഡ് മേത്തർ ഇന്ത്യ കോ-എക്സിക്യൂട്ടീവ് ചെയർമാൻ പിയൂഷ് പാണ്ഡെ, സാംസങിന്റെ പ്രണവ് മിസ്ത്രി, ബോളിവുഡ് താരം ദീപിക പദുകോൺ, ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ, മുൻ ടെന്നീസ് താരം ആന്ദ്രെ അഗാസി, സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ട് സിഇഒ രാജീവ് മിശ്ര തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ പരിപാടിയുടെ ഭാഗമാകും.
കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന വേൾഡ് കോൺഗ്രസിന്റെ ഫോക്കസ് ഭാവിയിലാണ്. മാർക്കറ്റിംഗ്, ബ്രാൻഡിംഗ്, മീഡിയ രംഗത്ത് "ഇനി അടുത്തത് എന്താണ്"? എന്നത് കോൺഗ്രസ് ചർച്ചചെയ്യും.
ഐഎഎ വേൾഡ് കോൺഗ്രസിന്റെ 44മത് എഡിഷൻ ആണ് കൊച്ചിയിൽ നടക്കുന്നത്. വാഷിംഗ്ടൺ ഡിസിയിലും മോസ്കോയിലുമാണ് ഇതിന് തൊട്ടു മുൻപുള്ള സമ്മേളനങ്ങൾ നടന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine