മുത്തൂറ്റ് ക്യാപിറ്റല്‍ നാലാംപാദ അറ്റാദായം 25.95 കോടി രൂപ

2022-23 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 78.67 കോടി രൂപ
മുത്തൂറ്റ് ക്യാപിറ്റല്‍ നാലാംപാദ അറ്റാദായം 25.95 കോടി രൂപ
Published on

2023 മാര്‍ച്ച് പാദത്തില്‍ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന്റെ അറ്റാദായം 25.95 കോടി രൂപ രേഖപ്പെടുത്തി. 2022 മാര്‍ച്ച് പാദത്തിലെ കമ്പനിയുടെ നഷ്ടം 151.8 കോടി രൂപയായിരുന്നു.

മൊത്തം വരുമാനം 2023 മാര്‍ച്ച് പാദത്തില്‍ 115.5 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 108.6 കോടി രൂപയായിരുന്നു. മുത്തൂറ്റ് ക്യാപിറ്റലിന്റെ മൊത്ത ചെലവ് 2022 മാര്‍ച്ച് പാദത്തിലെ 312,32 കോടി രൂപയില്‍ നിന്ന് 2023 മാര്‍ച്ച് പാദത്തില്‍ 78.56 കോടി രൂപയായി കുറഞ്ഞു.

2022-23 സാമ്പത്തിക വര്‍ഷം

2022-23 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 78.67 കോടി രൂപ രേഖപ്പെടുത്തി. 2021-22ല്‍ കമ്പനി രേഖപ്പെടുത്തിയത് 161.94 കോടി രൂപ നഷ്ടമായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ 411.31 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 444.61 കോടി രൂപയാണ്.

മാത്യു മാർക്കോസ് പുതിയ സി.ഇ.ഒ

ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി (സി.ഇ.ഒ)​ മാത്യു മാ‌ർക്കോസ് മെയ് 19ന്  ചുമതലയേറ്റുവെന്നും കമ്പനി സ്റ്റോക്ക് എക്സ്‌ചേഞ്ചുകളെ അറിയിച്ചു. റീട്ടെയ്ൽ ബ്രാഞ്ച് ബാങ്കിംഗ്,​ റീട്ടെയ്ൽ അസറ്റ്സ്,​ എം.എസ്.എം.ഇ ബിസിനസുകൾ എന്നീ മേഖലകളിലായി 26 വർഷത്തെ പ്രവർത്തന സമ്പത്തുള്ള അദ്ദേഹം എച്ച്.എസ്.ബി.സി.,​ ഐ.സി.ഐ.സി.ഐ ബാങ്ക്,​ കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവിടങ്ങളിൽ നിർണായക ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ റീട്ടെയ്ൽ ലയബിലിറ്റീസ് ആൻഡ് ബ്രാഞ്ച് ബാങ്കിംഗ് മേധാവിയായി പ്രവർത്തിക്കവേയാണ് അദ്ദേഹം പുതിയ ചുമതലയിലേക്ക് ചുവടുവയ്ക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com