ദേശിയ ലോജിസ്റ്റിക്സ് 2022 നയം ലക്ഷ്യങ്ങളും, സാധ്യതകളും

കേന്ദ്ര സർക്കാർ പുറത്തിറക്കിയ ദേശിയ ലോജിസ്റ്റിക്സ് 2022 നയത്തിലൂടെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാനും, വ്യവസായ മത്സരക്ഷമത വർധിപ്പിക്കാനും, ലോജിസ്റ്റിക്സ് മേഖലയെ ലോക നിലവാരത്തിൽ എത്തിക്കാനും ലക്ഷ്യ മിടുന്നതായി പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രസ്താവിച്ചു.

പ്രധാന ലക്ഷ്യങ്ങൾ /സവിശേഷതകൾ
1. ലോജിസ്റ്റിക്സ് ചെലവ് നിലവിൽ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൻ റ്റെ 13 -14 ശതമാനം വരെ യാണ്. ഇത് അന്താരാഷ്ട്ര നിലവാരമായ 8 -10 ശതമാനത്തിലേക്ക് കുറയ്ക്കും.
2. അന്താരാഷ്ട്ര വ്യപാരം വർധിപ്പിക്കും -
3.പ്രധാന മന്ത്രിയുടെ ഗതി ശക്തി ദേശിയ മാസ്റ്റർ പദ്ധതിക്ക് പൂർണ പിന്തുണയും ശക്തിയും നൽകുന്നതാണ് പുതിയ ലോജിസ്റ്റിക്സ് നയം.
4. കർഷകർക്കും പുതിയ ലോജിസ്റ്റിക്‌സ് നയം നേട്ടമുണ്ടാക്കും - കാർഷിക ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ വേഗത്തിൽ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റപ്പെടും.
5. മൾട്ടി മോഡൽ ലോജിസ്റ്റിക്സ് സംവിധാനം നടപ്പാക്കുന്നതോടെ റോഡ് മാർഗം ഉള്ള ചരക്ക് നീക്കം കുറയ്ക്കാൻ സാധിക്കും. പുതിയ നയത്തിൽ റോഡ് മാർഗം 45 %, റെയിൽ 40 %, 15 % തീരദേശ ഷിപ്പിംഗ്, ഉൾനാടൻ ജലഗതാതം എന്നിങ്ങനെയാണ് ലോജിസ്റ്റിക്‌സ് മേഖലയുടെ ഘടന രൂപീകരിക്കുന്നത്.
6. യൂണിഫൈഡ് ലോജിസ്റ്റിക്ക്സ് ഇൻറ്റർഫേസ് പ്ലാറ്റഫോം (ULIP) എന്ന ഡിജിറ്റൽ പോർട്ടലിലൂടെ ഉൽപ്പന്നങ്ങളുടെ നീക്കം യഥാർത്ഥ സമയത്ത് (real time) അറിയാൻ സാധിക്കും. ചരക്ക് നീക്കങ്ങളിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാകും , അതുമായി ബന്ധപെട്ട പേപ്പർ ജോലികൾ വേഗത്തിലാകും
7. 2030-ാടെ ലോക ലോജിസ്റ്റിക്സ് പ്രകടന സൂചികയിൽ ആദ്യ 25 സ്ഥാനത്തിനുള്ളിൽ എത്താൻ ലക്ഷ്യമിടുന്നു
പ്രധാന വ്യവസായ സംഘടനകൾ പുതിയ നയത്തെ സ്വാഗതം ചെയ്തിട്ടുണ്ട് . പുതിയ നയവും കഴിഞ്ഞ വർഷം 16 കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാനങ്ങളുമായി സഹകരിച്ച് നടപ്പാക്കിയ പ്രധാന മന്ത്രി ഗതി ശക്‌തിയും ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാനും, വ്യവസായങ്ങളുടെ മത്സര ക്ഷമത വർധിപ്പിക്കാനും സാധ്യമാകുമെന്ന് ഫിക്കി (FICCI) പ്രസിഡെൻറ്റ് സഞ്ജീവ് മെഹ്ത അഭിപ്രായപ്പെട്ടു. ചെറുകിട വ്യവസായികൾക്കും എം എസ് എം ഇ കൾക്കും നയം പ്രയോജനപ്പെടുമെന്ന് ഫിക്കി അഭിപ്രായപ്പെട്ടു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it