പ്രകൃതി വാതക വിലക്കയറ്റം: വളം സബ്സിഡി 40,000 കോടി രൂപ വര്‍ധിക്കും

പ്രകൃതി വാതക വില കുത്തനെ വര്‍ധിക്കുന്നത് മൂലം കേന്ദ്ര സര്‍ക്കാരിന്റ്റെ വളം സബ്സിഡി ബാധ്യത ഉയരുകയാണ. 2022 -23 വാര്‍ഷിക ബജറ്റില്‍ 1.05 ലക്ഷം കോടി രൂപ നീക്കിവെച്ചിരുന്നു. വര്‍ധിച്ച യൂറിയ വില നേരിടാന്‍ മെയ് മാസത്തില്‍ 1.10 ലക്ഷം കോടി രൂപ കൂടി അനുവദിച്ചു. എന്നാല്‍ സെപ്റ്റംബര്‍ പാദത്തില്‍ പ്രകൃതി വാതക വില 10 % വര്‍ധിച്ചതിനാല്‍ 40,000 കോടി രൂപയുടെ അധിക വളം സബ്സിഡി ബാധ്യത കൂടി നേരിടേണ്ടിവരും. ഒരു ഡോളര്‍ പ്രകൃതി വാതക വില വര്‍ധിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് 7000 കോടി രൂപയുടെ അധിക ബാധ്യത നേരിടേണ്ടി വരും.

കര്‍ഷകരെ സഹായിക്കാനായി യൂറിയ യുടെ വില വിപണിയിലെ വിലയെക്കാള്‍ 85 % കുറച്ചാണ് നല്‍കുന്നത്. യൂറിയ ഉല്‍പ്പാദകരുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കും. മൊത്തം ആവശ്യത്തിന്‍ റ്റെ .15 % ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി ചെയ്യുന്ന യൂറിയ യുടെ വില ടണ്ണിന് 650 ഡോളര്‍ വരെ ഉയര്‍ന്നിട്ടുണ്ട്.
വളം സബ്സിഡി നല്‍കുന്നത് മൂലം കാര്‍ഷിക വിളകളുടെ ഉല്‍പാദനക്ഷമത കൂട്ടാനും കര്‍ഷകര്‍ക് മെച്ചപ്പെട്ട ആദായം ലഭിക്കാനും സഹായിക്കുന്നു.
യൂറിയ ഉപയോഗിക്കാതെ വളം ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് പോഷകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സബ്‌സിഡിയാണ് നല്‍കുന്നത്. യൂറിയ യ്ക്ക് പകരം ഉപയോഗിക്കുന്ന റോക്ക് ഫോസ്ഫേറ്റ്, ഫോസ്‌ഫോറിക് ആസിഡ് യഥാക്രമം 37 %, 12 % എന്നിങ്ങനെ വര്‍ധിച്ചിട്ടുണ്ട്. ഇതും വളം സബ്സിഡി വര്‍ധിക്കാന്‍ കാരണമാകും. നിലവില്‍ 28000 കോടി രൂപ വളം കമ്പനികള്‍ക്ക് സബ്സിഡിയായി കിട്ടാനുണ്ട്.
ഇപ്പോള്‍ സബ്സിഡിക്ക് നല്‍കിയിരിക്കുന്ന പണം രണ്ടു മാസത്തെ ആവശ്യത്തിനെ തികയുകയുള്ളു എന്ന് മാര്‍ക്കറ്റ് റേറ്റിംഗ് ഏജന്‍സി ക്രിസില്‍ റേറ്റിംഗ്സ് അഭിപ്രായപ്പെട്ടു.
സെപ്റ്റംബര്‍ മാസം പ്രമുഖ വളം നിര്‍മാതാക്കള്‍ പൊട്ടാഷ് ഇറക്കുമതി ചെയ്യാനായി കാനഡയിലെ ഒരു പ്രമുഖ കമ്പനിയുമായി ധാരണയില്‍ എത്തി. മൂന്നു വര്‍ഷത്തേക്ക് 15 ലക്ഷം ടണ്‍ പൊട്ടാഷ് വരെ കാനഡ കമ്പനി നല്‍കും. പൊട്ടാസിയം വളം കര്‍ഷകര്‍ക് താങ്ങാവുന്ന വിലക്ക് നല്‍കാന്‍ കഴിയുമെന്ന് വളം മന്ത്രാലയം അഭിപ്രായപ്പെട്ടു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും ഇത്തരം നടപടികളിലൂടെ സാധിക്കും.


Related Articles
Next Story
Videos
Share it