നയന്‍താരയും സംരംഭകയായി; സ്‌കിന്‍കെയര്‍ ബ്രാന്‍ഡ് എത്തി

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര പുതു പുത്തന്‍ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡുമായി രംഗത്ത്. നയന്‍താരയുടെ പേരുമായി ഉച്ചാരണ സാമ്യമുള്ള പേരിലാണ് നയന്‍താര സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്, '9 സ്‌കിന്‍ ഒഫിഷ്യല്‍'(9SKINOfficial).

സെപ്റ്റംബര്‍ 14നാണ് ബ്രാന്‍ഡ് അവതരിപ്പിച്ചതെങ്കിലും സെപ്റ്റംബര്‍ 29നായിരിക്കും വെബ്‌സൈറ്റില്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ആരംഭിക്കുക. ആറ് വര്‍ഷത്തെ കാത്തിരിപ്പും പ്രയത്‌നവുമാണ് പുതിയ ഉല്‍പ്പന്നത്തിനു പിന്നിലെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ നയന്‍താര കുറിച്ചു.

ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമല്ലാതിരുന്ന നയന്‍താര തന്റെ പുതിയ ബ്രാന്‍ഡിന്റെ അവതരണവുമായി ബന്ധപ്പെട്ട് സജീവമായിട്ടുണ്ട്. സംരംഭകയുടെ റോള്‍ കൈകാര്യം ചെയ്യുന്നത്; അതുപക്ഷേ, സിനിമയില്ല, ജീവിതത്തിലാണെന്ന് മാത്രം.

ഓഗസ്റ്റ് 31ന് നയന്‍-വിഘ്‌നേശ് ശിവ ദമ്പതികളുടെ ഇരട്ടക്കുട്ടികളുടെ ചിത്രം പുറത്തുവിട്ടുകൊണ്ടായിരുന്നു താരം ഇന്‍സ്റ്റാഗ്രാമിലേക്ക് കടന്നു വന്നത്. പിന്നീട് തന്റെ ഉല്‍പ്പന്നത്തിന്റെ അവതരണവും നടത്തി. ഓണ്‍ലൈന്‍ വഴിയാണ് ബ്രാന്‍ഡ് പ്രമോഷന്‍ നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. നിരവധി താരങ്ങളാണ് സ്വന്തം ബ്രാന്‍ഡുകളുമായി രംഗത്തുള്ളത്. ഈയടുത്ത് ആലിയ ഭട്ടിന്റെ എഡ്-എ-മമ്മ ബ്രാന്‍ഡ് റിലയന്‍സ് റീറ്റെയ്ല്‍ ഏറ്റെടുത്തിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it