പ്രകൃതി വാതകത്തിന്റെ വന്‍ ശേഖരം കണ്ടെത്തി: ഷാര്‍ജയ്ക്ക് ആഹ്ലാദം

പ്രകൃതി വാതകത്തിന്റെ വന്‍ ശേഖരം കണ്ടെത്തി:   ഷാര്‍ജയ്ക്ക് ആഹ്ലാദം
Published on

ഷാര്‍ജയില്‍  പ്രകൃതി വാതകത്തിന്റെ പുതിയൊരു വന്‍ ശേഖരം കണ്ടെത്തി. 37

വര്‍ഷക്കാലത്തെ ഇടവേളയ്ക്കു ശേഷം എമിറേറ്റില്‍ വാതകം കണ്ടെത്തിയ സംഭവത്തെ

ചരിത്രപരമെന്നാണ് ഷാര്‍ജ ഉപഭരണാധികാരിയും ഷാര്‍ജ ഓയില്‍ കൗണ്‍സില്‍

ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ കാസിമി

വിശേഷിപ്പിച്ചത്.ഷാര്‍ജയുടെ സാമ്പത്തിക സ്രോതസ്സുകള്‍ മെച്ചപ്പെടുത്താനും

യു.എ.ഇ. യുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാനും ഉപകരിക്കും ഇതെന്ന് അദ്ദേഹം

പറഞ്ഞു.

ഷാര്‍ജ നാഷണല്‍ ഓയില്‍

കോര്‍പ്പറേഷന്‍ പ്രതിദിനം 50 ദശലക്ഷം ഘനയടി വരെ ഒഴുക്ക് നിരക്ക്

സാധ്യമാകുന്ന 'മഹാനി' എന്ന ഉള്‍നാടന്‍ വാതക സ്രോതസ് കണ്ടെത്തിയതായി

പ്രഖ്യാപിച്ചത് ഷാര്‍ജ റേഡിയോ ആന്റ് ടെലിവിഷന്‍ അതോറിറ്റിയാണ്.

എസ്എന്‍ഒസിയും അതിന്റെ പങ്കാളിയായ ഇറ്റാലിയന്‍ കമ്പനിയും ചേര്‍ന്നു

നടത്തുന്ന പര്യവേക്ഷണത്തിനിടെ 14,597 അടി ആഴത്തില്‍ കുഴിച്ചെത്തിയപ്പോഴാണ്

പ്രകൃതിവാതകത്തിന്റെ വന്‍ശേഖരം കണ്ടെത്തിയത്.

ഷാര്‍ജ

വ്യവസായമേഖലയ്ക്കും വാതക സ്രോതസ് ഗുണം ചെയ്യും. മഹാനി പര്യവേക്ഷണക്കിണര്‍

കണ്ടെത്തല്‍ ഷാര്‍ജയെ ഒരു സുരക്ഷിത ആഗോള സാമ്പത്തിക മേഖലയായും പ്രദേശത്തെ

പ്രധാന വാതക വിതരണ കേന്ദ്രമായും മാറ്റുമെന്ന് ശൈഖ് അഹമ്മദ് ബിന്‍

സുല്‍ത്താന്‍ അല്‍ കാസിമി പ്രതീക്ഷ പ്രകടിപ്പിച്ചു. പാര്‍പ്പിട,

വ്യാവസായിക, പൊതു ഉപയോഗങ്ങള്‍ക്കും വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യകത

നിറവേറ്റുന്നതിന് രാജ്യത്തെ സഹായിക്കാന്‍ ഇത് ഉപകരിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com