

മുംബൈയില്‍ സാന്താ ക്രൂസില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി നിര്‍മിക്കുന്ന പുതിയ 'ജിഞ്ചര്‍' ഹോട്ടല്‍ പൂര്‍ണമായും വനിതാ എന്‍ജിനിയര്‍മാരുടെ മേല്‍നോട്ടത്തിലാണ്. ടാറ്റാ പ്രോജക്ട്‌സാണ് പദ്ധതി നടപ്പാക്കുന്നത്. 371 മുറകള്‍ ഉള്ള പുതിയ ഹോട്ടലിന്റെ മൊത്തം വിസ്തീര്‍ണം 19,000 ചതുരശ്ര മീറ്ററാണ്. 19 മാസങ്ങള്‍ കൊണ്ട് പണി പൂര്‍ത്തിയാകും.
ഏറ്റവും നൂതനമായ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഹോട്ടല്‍ നിര്‍മിക്കുന്നത്. പൂര്‍ണമായും വനിതകള്‍ അടങ്ങിയ എന്‍ജിനീയറിംഗ് സംഘം ഈ തങ്ങളുടെ പദ്ധതി നടപ്പാക്കുന്നതില്‍ അഭിമാനിക്കുന്നതായി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ പുനീത് അഗര്‍വാള്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കുന്നതില്‍ കമ്പനി വിശ്വസിക്കുന്നു.
ബി ഐ എം, 3 ഡി പോലെ പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ്. ഇന്ത്യന്‍ ഹോട്ടല്‍സ് ചെന്നൈയില്‍ വനിതകള്‍ പൂര്‍ണമായും മേല്‍നോട്ടം ആഡംബര വീടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വനിത എന്‍ജിനീയര്‍മാര്‍ ഹോട്ടല്‍ പണിയുന്നതെന്ന് ടാറ്റാ പ്രോജെക്ടസ് മാനേജിംഗ് ഡയറക്ടര്‍ വിനായക് ദേശ്പാണ്ഡെ പറഞ്ഞു. കൂടുതല്‍ വനിതകള്‍ നിര്‍മാണ -എന്‍ജിനീയറിംഗ് മേഖലയിലേക്ക് കടന്ന് വരാന്‍ ഈ പദ്ധതി കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine