

ഒ.ടി.ടി റിലീസുകളുടെ കാലമാണിത്. കോവിഡ് രണ്ടാം തരംഗത്തില്‍ ഒ.ടി.ടി റിലീസ് ആയെത്തിയ വിഷു ചിത്രങ്ങള്‍ക്ക് ശേഷം വണ്ടും മലയാളം റിലീസുകള്‍ ഒരുങ്ങുകയാണ്. നയന്‍താര-കുഞ്ചാക്കോ ബോബന്‍ ചിത്രം നിഴല്‍ ആണ് ഒ.ടി.ടി റിലീസിന് ഈ മാസം ആദ്യമെത്തുന്നത്. ഒപ്പം കുഞ്ചാക്കോ ബോബന്റെ തന്നെ നായാട്ടും റിലീസ് ചെയ്യുന്നു.
കോവിഡ് ആദ്യ തരംഗത്തിലെ പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകള്‍ തുറന്നതോടെ ഏപ്രില്‍ ആദ്യം തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രമാണ് നിഴല്‍. എന്നാല്‍ വീണ്ടും കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയും തിയേറ്ററുകള്‍ പൂട്ടേണ്ട സാഹചര്യം വരികയും ചെയ്തതോടെ റിലീസുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറി. തിയേറ്ററില്‍ നിന്നും ആമസോണ്‍ പ്രൈമിലേക്കാണ് ഈ കുഞ്ചാക്കോബോബന്‍ നയന്‍ താര ത്രില്ലര്‍ ചിത്രം എത്തുന്നത്.
മെയ് ഒമ്പതിനായിരിക്കും നിഴലിന്റെ റിലീസ്. ഏപ്രില്‍ ഒമ്പതിന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനകം തന്നെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. കുഞ്ചാക്കോ ബോബന്റെ രണ്ടു ചിത്രങ്ങളാണ് ഒരേ സമയം ഓടിടി പ്രദര്‍ശനത്തിനൊരുങ്ങുന്നത്. കുഞ്ചാക്കോബോബന്‍- ജോജു ജോര്‍ജ് ചിത്രം നായാട്ട് മെയ് ഒമ്പതിന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യാന്‍ തീരുമാനമായതായാണ് റിപ്പോർട്ട്.
നിമിഷ സജയനാണ് നായാട്ടിലെ നായിക. നിമിഷയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രമായിരുന്നു മലയാളത്തില്‍ ഒ.ടി.ടി തരംഗം സൃഷ്ടിച്ചത്. ഇതിനുശേഷമാണ് നായാട്ടും പ്രദര്‍ശനത്തിനെത്തുന്നത്.
തൊട്ടടുത്ത ദിവസങ്ങളില്‍ തിയറ്ററുകളിലെത്തിയ ചിത്രങ്ങളാണ് നായാട്ട്, നിഴല്‍ എന്നിവ. രണ്ടു ചിത്രങ്ങളും ഒരേ ദിവസം വ്യത്യസ്ത സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകളിലൂടെ പ്രദര്‍ശനത്തിനെത്തുമെന്നു മാത്രം. ആദ്യമായാണ് മലയാളത്തില്‍ ഒരു താരത്തിന്റെ രണ്ട് ചിത്രങ്ങള്‍ ഒരേ സമയം ഓടിടി റിലീസ് ചെയ്യുന്നത്.
തിയേറ്ററുകളിലെത്തി ഒരു മാസത്തിനകം സിനിമയ്ക്ക് ഒ.ടി.ടി റിലീസ് പ്രഖ്യാപിക്കുന്നത് ഇപ്പോഴത്തെ പുതിയ ട്രെന്‍ഡ് ആയി മാറുകയാണ് ആണ്. ഏപ്രില്‍ എട്ടിനാണ് നായാട്ട് ബിഗ് സ്‌ക്രീനില്‍ എത്തിയത്. ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ എത്തുന്ന വിവരം ജോജു ജോര്‍ജും കുഞ്ചാക്കോബോബനും ചേര്‍ന്നാണ് അറിയിച്ചത്. 'വേട്ട തുടരും. നെറ്റ്ഫ്‌ലിക്‌സില്‍ ഉടന്‍ സ്ട്രീമിംഗ് ആരംഭിക്കും.'-കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ ചിത്ര സംയോജന്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്ബനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.
ചാര്‍ലി എന്ന കൊമേർഷ്യൽ ഹിറ്റിനു ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് 'നായാട്ട്'. ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെയും ശശികുമാറിന്റെയൂം ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine