മാര്‍ക്കറ്റിംഗ് അഡ്വര്‍ടൈസിംഗ് രംഗത്ത് എഐയുടെ കടന്നുകയറ്റം; ഒമ്‌നികോണ്‍ ഗ്രൂപ്പില്‍ വന്‍തൊഴില്‍ നഷ്ടം, 4,000 പേരെ ഒഴിവാക്കാന്‍ കമ്പനി

ഇന്ത്യയില്‍ വിവിധ നഗരങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് ഒമ്‌നികോം ഗ്രൂപ്പ്. കേരളത്തില്‍ ഓഫീസില്‍ ഇല്ലെങ്കിലും ഇടപാടുകാരുണ്ട്
മാര്‍ക്കറ്റിംഗ് അഡ്വര്‍ടൈസിംഗ് രംഗത്ത് എഐയുടെ കടന്നുകയറ്റം; ഒമ്‌നികോണ്‍ ഗ്രൂപ്പില്‍ വന്‍തൊഴില്‍ നഷ്ടം, 4,000 പേരെ ഒഴിവാക്കാന്‍ കമ്പനി
Published on

ആഗോള മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍ രംഗത്തെ വമ്പന്മാരായ ഒമ്‌നികോം ഗ്രൂപ്പ് വന്‍തോതില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നു. ഇന്റര്‍പബ്ലിക് ഗ്രൂപ്പ് (ഐപിജി) 13.5 ബില്യണ്‍ ഡോളറിന് ഒമ്‌നികോം ഗ്രൂപ്പിനെ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക വെട്ടിക്കുറക്കലിന് കളമൊരുങ്ങുന്നത്. ഒരു വര്‍ഷം കൊണ്ട് 4,000 പേരെയും കമ്പനിയുടെ ഉടമസ്ഥതയിലണ്ടായിരുന്ന നിരവധി ഏജന്‍സി ബ്രാന്‍ഡുകളും അടച്ചുപൂട്ടും.

ഇന്ത്യയില്‍ വിവിധ നഗരങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് ഒമ്‌നികോം ഗ്രൂപ്പ്. കേരളത്തില്‍ ഓഫീസില്‍ ഇല്ലെങ്കിലും ഇടപാടുകാരുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) രംഗത്തു നിന്നുള്ള കടന്നുകയറ്റവും ആഡ്വര്‍ടൈസിംഗ് ബിസിനസില്‍ ടെക്‌നോളജി കൂടുതല്‍ ഫലപ്രദമായി ഇടപെടുന്നതുമാണ് തൊഴില്‍ശക്തിയില്‍ കുറവ് വരുത്താന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്.

വെട്ടിക്കുറയ്ക്കല്‍ വ്യാപകം

ഐപിജി ഗ്രൂപ്പിന്റെ ഏറ്റെടുക്കലാണ് ജോലിക്കാരെ വെട്ടിക്കുറയ്ക്കുന്നതിന് കാരണമെന്ന് ഒമ്‌നികോം ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോണ്‍ റെന്‍ വ്യക്തമാക്കി. അഡ്മിനിസ്‌ട്രേറ്റീവ് ലീഡര്‍ഷിപ്പ് പൊസിഷനുകളിലുള്ളവര്‍ക്കാകും കൂടുതല്‍ തൊഴില്‍നഷ്ടം നേരിടേണ്ടി വരിക. പുന:ക്രമീകരണത്തിലൂടെ ഒരുവര്‍ഷം 750 മില്യണ്‍ ഡോളര്‍ ലാഭിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമ്‌നികോം ഗ്രൂപ്പിന്റെ എതിരാളികളായ ഡബ്ല്യുപിപി മീഡിയയും സമാനമായ മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മാറ്റത്തിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്നാണ് വിവരം. ആഗോളതലത്തില്‍ 75,000 ജീവനക്കാരാണ് ഒമ്ബികോം ഗ്രൂപ്പിനുള്ളത്.

ഐപിജി ഗ്പൂപ്പ് 13.5 ബില്യണ്‍ ഡോളറിനാണ് ഒമ്‌നികോം ഗ്രൂപ്പിനെ ഏറ്റെടുത്തത്. പുതിയ സംയുക്ത സംരംഭത്തില്‍ 60 ശതമാനം ഓഹരിപങ്കാളിത്തം ഐപിജിക്കായിരിക്കും.

ഐപിജി-ഒമ്‌നി ഗ്രൂപ്പ് സംയുക്ത സംരംഭം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ആഡ് ഏജന്‍സി നെറ്റ്‌വര്‍ക്കായി മാറും. ഇന്ത്യന്‍ അഡ്വര്‍ടൈസിംഗ് രംഗത്ത് വലിയ മാറ്റത്തിന് ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com