പ്രാദേശിക ഇ-കൊമേഴ്‌സ് ശക്തിപ്പെടുത്തും

സര്‍ക്കാരിന്റെ ഓപ്പണ്‍ സോഴ്സ് ഇ-കൊമേഴ്‌സ് സംവിധാനമായ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒ.എന്‍.ഡി.സി) ശൃംഖലയില്‍ കൂടുതല്‍ വ്യാപാരികള്‍ പങ്കുചേരുന്നു. 2022 ഡിസംബറില്‍ 800 വ്യാപാരികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 200 നഗരങ്ങളിലായി 50,000 വ്യാപാരികള്‍ ശൃംഖലയിലുണ്ട്.

ഫോണ്‍പേ പിന്‍കോഡ്

ചെറുകിട വ്യാപാരികളെ ഇ-കൊമേഴ്സ് ശൃംഖലയില്‍ ഉള്‍പ്പെടുത്താനായി ഫോണ്‍ പേ പിന്‍കോഡ് എന്ന പുതിയ മൊബൈല്‍ ആപ്പും അവതരിപ്പിച്ചിട്ടുണ്ട്. ബാംഗളൂരില്‍ മാത്രം ലഭ്യമായ ഈ ആപ്പില്‍ ഡിസംബറോടെ പ്രതിദിനം ഒരു ലക്ഷം ഓര്‍ഡറുകള്‍ നടപ്പാക്കാന്‍ വിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. വൈകാതെ കൂടുതല്‍ നഗരങ്ങളില്‍ ആപ്പിന്റെ സേവനം ലഭ്യമാക്കും.

നിലവില്‍ ഇവയെല്ലാം

നിലവില്‍ ഭക്ഷണം, പലവ്യഞ്ജനങ്ങള്‍ എന്നിവയാണ് പ്രധാനമായും ഒ.എന്‍.ഡി.സിയിലൂടെ വ്യാപാരം നടത്തപെടുന്നത്. സൗന്ദര്യ വര്‍ധക വസ്തുക്കളും വ്യക്തിഗത പരിരക്ഷ ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക വിഭാഗം ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ചെന്നൈ, കോയമ്പത്തൂര്‍, ഭോപ്പാല്‍, ബാംഗ്ളൂര്‍, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ ഒഎന്‍ഡിസി ശൃംഖല സജീവമാണ്.

എഫ്.എം.സി.ജി കമ്പനികളായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പ്രോക്ട്ര് & ഗാമ്പിള്‍, പേടിഎം, ഐടിസി തുടങ്ങിയവര്‍ ഒഎന്‍ഡിസിയില്‍ അണിനിരന്നിട്ടുണ്ട്. ലോജിസ്റ്റിക്സ് സേവനങ്ങള്‍ നല്‍കുന്ന ഡല്‍ഹി വെറി, ഷിപ്പ് റോക്കറ്റ്, ഡണ്‍സോ, ലോഡ് ഷെയര്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഒഎന്‍ഡിസിയുടെ ഭാഗമാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൊച്ചി, ബാംഗളൂര്‍ എന്നിവിടങ്ങളില്‍ ഓട്ടോ സവാരികളും ഒഎന്‍ഡിസി സംവിധാനത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രതിദിനം 19,000 മുതല്‍ 20,000 സവാരികള്‍ വരെ ബുക്കിംഗ് നടക്കുന്നുണ്ട്.

Related Articles
Next Story
Videos
Share it