Begin typing your search above and press return to search.
ഒഎന്‍ജിസി കൊളംബിയയില്‍ എണ്ണ കണ്ടെത്തി
പൊതുമേഖല സ്ഥാപനമായ ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് (ONGC Videsh Limited) കൊളംബിയയില്‍ (Colombia) എണ്ണ പര്യവേക്ഷണം നടത്തുന്ന കിണറുകളില്‍ നിന്ന് എണ്ണ കണ്ടത്തി. ഇലക്ട്രിക്കല്‍ സബ്‌മേഴ്‌സിബില്‍ പമ്പ് ഉപയോഗിച്ചു പരിശോധന നടത്തിയപ്പോല്‍ പ്രതിദിനം 600 വീപ്പകള്‍ (barrel) ലഭിച്ചു. ലാനോസ് തടത്തില്‍ ലോവര്‍ മിറാഡോര്‍ എന്ന ഭാഗത്താണ് എണ്ണ കണ്ടെത്തിയത്. ഇവിടെ വടക്ക് ഭാഗത്ത് കൂടുതല്‍ പര്യവേക്ഷണം നടത്താന്‍ സാധ്യതകള്‍ ഉണ്ടെന്ന് കമ്പനി അറിയിച്ചു. ഈ എണ്ണ കിണറുകളില്‍ 70 ശതമാനം പങ്കാളിത്തവും പ്രവര്‍ത്തിപ്പിക്കാനുള്ള അവകാശവും ഒഎന്‍ജിസി വിദേശിനുണ്ട്.
2017, 2018 ലും കൊളംബിയയിലെ മാരിപോസ, ഇന്‍ഡിക്കോ ഭാഗത്ത് എണ്ണ കണ്ടെത്തിയിരുന്നു. നിലവില്‍ 20,000 വീപ്പകള്‍ ലഭിക്കുന്നുണ്ട്. മൂന്ന് പര്യവേക്ഷണ ബ്ലോക്കുകള്‍ ഒഎന്‍ജിസി വിദേഷിന് കൊളംബിയയിലുണ്ട്. മാനസരോവര്‍ എനര്‍ജി കൊളംബിയ എന്ന കമ്പനിയുമായി സംയുക്ത സംരംഭത്തിലാണ്. ഒഎന്‍ജിസി വിദേശിന് 15 രാജ്യങ്ങളില്‍ 35 എണ്ണ, പ്രകൃതി വാതക പര്യവേക്ഷണ പദ്ധതികളില്‍ പങ്കാളിത്തം ഉണ്ട്.
Next Story
Videos