ചെറുകിട സംരംഭകര്‍ സുസ്ഥിരതാ മൂല്യം തിരിച്ചറിയുന്നില്ല

രാജ്യത്ത് ഇന്ന് ഏറെ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒന്നാണ് വാണിജ്യ മാനദണ്ഡങ്ങള്‍ക്കപ്പുറം സുസ്ഥിരതയുടെ മൂല്യം തിരിച്ചറിഞ്ഞുള്ള ബിസിനസ് രീതികള്‍. എന്നാല്‍ ഇത്തരം സുസ്ഥിരതാ നടപടികളുടെ നേട്ടങ്ങളെക്കുറിച്ച് അറിവുള്ളത് വെറും 13 ശതമാനം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മാത്രമാണെന്ന് ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

എംഎസ്എംഇകള്‍ സ്വീകരിച്ച നടപടി

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായി ഇത്തരം രീതികള്‍ നടപ്പിലാക്കുന്നതിന് എംഎസ്എംഇകള്‍ സ്വീകരിച്ച നടപടികളെ കുറിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സര്‍വേ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിഡ്ബിയും (SIDBI-Small Industries Development Bank of India) ഡണ്‍ ആന്‍ഡ് ബ്രാഡ്സ്ട്രീറ്റ് ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയ സസ്‌റ്റൈനബിലിറ്റി പെര്‍സെപ്ഷന്‍ ഇന്‍ഡക്സിന്റെ (SPEX) റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.

അവബോധം വളര്‍ത്തേണ്ടതുണ്ട്

സുസ്ഥിര രീതികള്‍ നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഇടയില്‍ അവബോധം വളര്‍ത്തേണ്ടത് ആവശ്യമാണെന്ന് ഡണ്‍ ആന്‍ഡ് ബ്രാഡ്സ്ട്രീറ്റ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായഅവിനാഷ് ഗുപ്ത പറഞ്ഞു. സുസ്ഥിരമാകുന്നതിനുള്ള ആദ്യ പടി ചെലവ് കുറയ്ക്കലാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക ഉത്തരവാദിത്തേടെ ബിസിനസ് വളര്‍ത്തുന്നതിനെയാണ് സുസ്ഥിര വികസനത്തേടെയുള്ള വളര്‍ച്ച എന്ന് പറയുന്നത്. സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക വെല്ലുവിളികളുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന ചില നടപടകള്‍ ഇതിലുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it