ഗിഗ് ജോലികള്‍ക്ക് വൈദഗ്ദ്യം ഉള്ളവര്‍ക്കും അവസരം

ഇന്ത്യയിൽ ഗിഗ് ജോലിയിൽ ഏർപ്പെടുന്നവർക്ക് അവസരങ്ങൾ വർധിക്കുന്നതായി നീതി ആയോഗ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2020-21 ൽ മൊത്തം 7.7 ദശലക്ഷം പേർ 'ഗിഗ്' ജോലികളിൽ ഏർപ്പെട്ടിരുന്നുവെങ്കിൽ 2029-30 -ാടെ ഈ സംഖ്യ 23.5 ദശലക്ഷമായി വർധിക്കും.

നിലവിൽ ഗിഗ് തൊഴിലുകളിൽ കൂടുതലും ഇടത്തരം വൈദഗ്ധ്യം ആവശ്യമുള്ള താണ്. എന്നാൽ ഈ പ്രവണത ക്രമേണ മാറ്റത്തിന് വിധേയമാകുന്നു. കുറഞ്ഞ വൈദഗ്ധ്യവും ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകൾ വർധിക്കുന്നു. ഗിഗ് തൊഴിൽ എന്നാൽ ഒരു കമ്പനിയുടെ സ്ഥിരം തൊഴിലല്ല . നിശ്ചിത ജോലി ചെയ്യുന്നതിന് വേതനം കൈപ്പറ്റുന്ന സ്വയം തൊഴിൽ ചെയ്യുന്നവരാണ് ഗിഗ് തൊഴിലാളികളെന്ന് പറയ പ്പെടുന്നത്. ഉദാഹരണത്തിന് സ്വിഗ്ഗി, സോമറ്റോ, യൂബർ തുടങ്ങിയ കമ്പനികളിൽ വാഹനം ഓടിക്കുകയോ, ഉൽപ്പന്നങ്ങൾ വിതരണം നടത്തുകയോ ചെയ്യുന്ന ജീവനക്കാർ ഗിഗ് ജോലികളിൽ ഏർപ്പെടുന്നവരാണ്.
നിലവിൽ ഗിഗ് ജോലികളിൽ 47 % ഇടത്തരം വൈദഗ്ധ്യം ഉള്ളവരും, 22 % ഉയർന്ന വൈദഗ്ധ്യം ഉള്ളവരും 31 % കുറഞ്ഞ വൈദഗ്ധ്യം ഉള്ളവരുമാണ്. കാർഷികേതര തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ഗിഗ് തൊഴിലുകൾ ചെയ്യുന്നത് 2.6 ശതമാനമാണ്. 2029-30 ൽ 6.7 ശതമാനമായി വർധിക്കും.
ഗിഗ് തൊഴിലാളികളിൽ 26.6 ലക്ഷം റീറ്റെയ്ൽ വ്യവസായങ്ങൾക്കാണ് പ്രവർത്തിക്കുന്നത് 13 ലക്ഷം ഗതാഗത മേഖലയിലും.
ഈ മേഖലയിൽ തൊഴിൽ എടുക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ തൊഴിൽ സുരക്ഷിത്വത്വ കുറവ്, വേതനത്തിലെ ക്രമക്കേടുകൾ, തൊഴിൽ അനിശ്ചിത്വത്തം തുടങ്ങിയവയാണ്.
മറ്റ് രാജ്യങ്ങളിൽ ഗിഗ് തൊഴിലാളികൾക്ക് ആരോഗ്യ പരിരക്ഷ, അസുഖ കാല അവധി, ഇൻഷുറൻസ് പരിരക്ഷ എന്നിവ ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ ഗിഗ് ജീവനക്കാർക്കും ഇത് നടപ്പാക്കണം എന്ന് നീതി ആയോഗ് നിർദേശിക്കുന്നു. ഗ്രാമീണ മേഖലയിൽ എൻ ജി ഒ കളുടെ സഹായത്തോടെ സ്ത്രീകൾക്ക് നൈപുണ്യ പരിശീലനവും ഗിഗ് മേഖലയിൽ പരമ്പരാഗത മല്ലാത്ത ജോലികൾ ചെയ്ത് മെച്ചപ്പെട്ട വരുമാനം നേടികൊടുക്കാനും സാഹചര്യം ഒരുക്കണം


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it