

'പാലറ്റ്' (Palette) എന്ന പുതിയ ബ്രാന്‍ഡ് പുറത്തിറക്കി പ്രീമിയം റിസോര്‍ട്ടുകളുടെയും ഹോട്ടലുകളുടെയും വിഭാഗത്തിലേക്ക് പ്രവേശിച്ച് ബജറ്റ് ഹോട്ടല്‍ ശൃംഖലയായ ഒയോ (Oyo). ഇതിന്റെ ഭാഗമായി നിരവധി പ്രീമിയം റിസോര്‍ട്ടുകളും ഹോട്ടലുകളും കമ്പനിയുടെ ശൃഖലയിലേക്ക് കൂട്ടിച്ചേര്‍ത്തു.
കൊച്ചിയിലും വൈകാതെത്തും
ഇന്ത്യയിലുടനീളമുള്ള ജനപ്രിയ വിനോദ കേന്ദ്രങ്ങളില്‍ പാലറ്റ് റിസോര്‍ട്ടുകള്‍ സ്ഥാപിക്കുമെന്ന് ഓയോ അറിയിച്ചു. പ്രരംഭഘട്ടമായി ജയ്പൂര്‍, ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബെംഗളൂരു മുതലായ 10 നഗരങ്ങളില്‍ 10 പാലറ്റ് റിസോര്‍ട്ടുകള്‍ ആരംഭിച്ചു.
കൊച്ചി, ഡെല്‍ഹി, കൊല്‍ക്കത്ത, അമൃത്സര്‍, ഷിംല, ഗോവ, ഉദയ്പൂര്‍, പൂനെ, മസൂറി, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വൈകാതെ ഇത് വിപുലീകരിക്കും. 2023-24 സാമ്പത്തിക വര്‍ഷത്തോടെ കമ്പനി 40 പാലറ്റ് റിസോര്‍ട്ടുകള്‍ കൂടി ചേര്‍ക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിലുള്ള 10 പാലറ്റ് റിസോര്‍ട്ടുകള്‍ക്ക് വളരെ മെച്ചപ്പെട്ട പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഒയോയിലെ ചീഫ് മര്‍ച്ചന്റ് ഓഫീസര്‍ അനൂജ് തേജ്പാല്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine