വന്‍ കമ്പനികള്‍ക്ക് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഒയോ

സ്ഥാപനത്തിന്റെ ഘടനയില്‍ വ്യാപകമായ മാറ്റങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ടെക്നോളജിയിലും കോര്‍പ്പറേറ്റ് വിഭാഗത്തിലും 600 ജോലികള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി ട്രാവല്‍ ടെക് സ്ഥാപനമായ ഒയോ. നിലവിലുള്ള 3,700 ജീവനക്കാരുള്ള അടിത്തറയുടെ 10 ശതമാനം കുറയ്ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. അതേസമയം റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് ടീമുകളില്‍ 250 ജീവനക്കാരെ നിയമിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഉല്‍പ്പന്ന, എഞ്ചിനീയറിംഗ് ടീമുകളെ ലയിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇപ്പോള്‍ വിജയകരമായി വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്തിട്ടുള്ള 'പാര്‍ട്ട്ണര്‍ സാസ്' പോലുള്ള പ്രോജക്റ്റുകളിലെ അംഗങ്ങളെ ഒന്നുകില്‍ വിട്ടയക്കുകയോ അല്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള മേഖലകളില്‍ വീണ്ടും വിന്യസിക്കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു.

ഇതിനൊപ്പം കഴിയുന്നത്ര ജീവനക്കാരെ സഹായിക്കുമെന്നും ശരാശരി മൂന്ന് മാസം വരെയുള്ള അവരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ തുടരുമെന്നും കമ്പനി അറിയിച്ചു. വിട്ടയക്കേണ്ടിവരുന്ന ഭൂരിഭാഗം ആളുകളും ലാഭകരമായി തൊഴില്‍ ചെയ്യുന്നവരാണെന്ന് ഉറപ്പാക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഒയോയുടെ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ റിതേഷ് അഗര്‍വാള്‍ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it