'പേജ് ത്രി' സലൂണ്‍ കൊച്ചി ലുലുമാളില്‍

ബ്രാന്‍ഡ് അംബാസഡറായി മലൈക അറോറ
Actor Malaika Arora at Page 3 Salon at Lulu Mall Kochi
Actor Malaika Arora at Page 3 Salon in Lulu Mall Kochi
Published on

ലക്ഷ്വറി സ്റ്റൈലിംഗ്, ബ്യൂട്ടി രംഗത്ത് ഇന്ത്യയിൽ ഉടനീളം ഔട്ട്ലെറ്റുകളുള്ള ലക്ഷ്വറി സലൂണ്‍ ശൃംഖലയായ പേജ് 3, കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ് തുറന്നു. കൊച്ചി ലുലുമാളില്‍ ആണ് പേജ് 3 യുടെ പുതിയ ഔട്ട്‌ലെറ്റ് തുടക്കം കുറിച്ചിട്ടുള്ളത്. പ്രമുഖ നടിയും മോഡലുമായ മലൈക അറോറയാണ് പേജ് 3 സലൂണ്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.

പേജ് 3 സ്ഥാപകരായ സി.കെ കുമരവേല്‍, വീണ കുമാരവേല്‍, എന്നിവരും സി.ഇ.ഒ ഷണ്‍മുഖ കുമാര്‍ എന്നിവരും ചേര്‍ന്ന് പേജ് 3 സലൂണ്‍ ബ്രാന്‍ഡ് അംബാസഡറായി മലൈക അറോറയെ പ്രഖ്യാപിച്ചു.

രാജ്യാന്തര ബ്രാന്‍ഡുകളും

പേജ് 3 ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ രാജ്യാന്തര ബ്രാന്‍ഡുകളായ കെരാസ്‌റ്റേസ് (Kérastase) സ്‌കേന്‍ഡര്‍ (Skeyndor) തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടേതാണ്. പേജ് 3 യുടെ ഇന്റീരിയറും മികച്ച ടീമും എല്ലാം തന്നെ ആകര്‍ഷിച്ച ഘടകമാണെന്ന് മലൈക അറോറ പറയുന്നു. ശാന്തമായ അന്തരീക്ഷത്തില്‍ ഇരുന്ന് ആഡംബര സൗന്ദര്യ സംരക്ഷണ സേവനങ്ങള്‍ ആസ്വദിക്കാന്‍ കഴിയുക എന്നത്

ഹെയര്‍ സ്റ്റൈലിംഗ്, മേക്കപ്പ്, സ്‌കിന്‍ കെയര്‍, ബോഡി ഗ്രൂമിംഗ്, ബോഡി സ്പാ എന്നിവയില്‍ വൈദഗ്ദ്ധ്യം നേടിയ സര്‍ട്ടിഫൈഡ് ബ്യൂട്ടി സ്‌പെഷ്യലിസ്റ്റുകളുടെ സേവനമാണ് പേജ് 3യില്‍ ലഭ്യമാക്കിയിരിക്കുന്നത്.

''ആഡംബര ബ്യൂട്ടി കെയറിന്റെ ആധുനിക സൗകര്യങ്ങളെല്ലാം നല്‍കുന്നതോടൊപ്പം ഗ്ലാമറസ്, റെഡ് കാര്‍പെറ്റ്-റെഡി ലുക്ക് നല്‍കുന്നതിനായി ലോക നിലവാരത്തിലുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്'. സലൂണിനെ കുറിച്ച് സ്ഥാപക ശ്രീമതി വീണ കുമാരവേല്‍ പറഞ്ഞു.

കൊച്ചി ലുലു മാളിലെ താഴത്തെ നിലയിൽ ആണ് പേജ് 3 യുടെ  ആഡംബരവും വിശാലവുമായ സലൂൺ ഒരുക്കിയിട്ടുള്ളത്. പ്രമുഖ ഫ്രാഞ്ചൈസിംഗ് ശൃംഖലയായ പേജ് 3 യുടെ കേരളത്തിലേക്കുള്ള കടന്നുവരവ് ബ്യൂട്ടി, സലൂണ്‍ രംഗത്ത് വലിയ സാധ്യതയാണ് തുറക്കുന്നതെന്ന് പേജ് 3 ഫ്രാഞ്ചൈസിംഗ് മേധാവിയായ ഡോ.ചാക്കോച്ചന്‍ മത്തായി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com