

ഓപ്പറേഷന്‍ തിയേറ്ററുകള്‍ക്ക് വേണ്ട ഏറ്റവും മികച്ച ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കി വ്യത്യസ്തമാകുകയാണ് ഒരു കേരള കമ്പനി. പുതിയ സാങ്കേതിക വിദ്യയിലൂന്നിയുള്ള നൂതനമായ ഓപ്പറേറ്റിംഗ് ഉപകരണങ്ങളാണ് ആറ് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള പാലക്കാട് സര്‍ജിക്കല്‍ ഇന്‍ഡസ്ട്രീസ് (PSI) നിര്‍മിക്കുന്നത്.
എന്‍ജിനീയറിംഗ് ഡിസൈന്‍ വൈദഗ്ധ്യവും നൈപുണ്യവും സമന്വയിപ്പിക്കാനുള്ള സാഹചര്യവും നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ചെലവ് ചുരുങ്ങിയ ഓപ്പറേഷന്‍സ് സാധ്യമായതുമാണ് മേഖലയില്‍ പ്രതാപം നിലനിര്‍ത്താന്‍ സ്ഥാപനത്തെ സഹായിച്ചത്. ശസ്ത്രക്രിയ മേഖലയില്‍ കേരളത്തിലെ അതികായരോടൊപ്പം ചേര്‍ന്നാണ് പിഎസ്ഐയുടെ പ്രവര്‍ത്തനം.
ഒരു ഉല്‍പ്പന്നം കേന്ദ്രീകരിച്ചുള്ള കമ്പനിയെന്ന നിലയില്‍ മാറുന്ന സാഹചര്യത്തിനനുസരിച്ച് ചടുലമായി വളരെ വേഗത്തില്‍ പ്രോഡക്റ്റ് ഡെവലപ്‌മെന്റ് നടത്തുന്ന, പ്രിസിഷന്‍ മോഷന്‍ കമ്പോണന്റ്‌സില്‍ പ്രാവീണ്യമുള്ള വിദഗ്ധരായ ജീവനക്കാരാണ് കമ്പനിയുടെ കൈമുതല്‍. വര്‍ഷങ്ങളായി ഡാറ്റകള്‍ ശേഖരിക്കുക വഴി വളരെ വലിയ സ്ഥാപനങ്ങള്‍ക്ക് മാത്രം സാധ്യമായ കംപ്യൂട്ടര്‍-ബേസ്ഡ് അനലിറ്റിക്‌സും എഐ അധിഷ്ഠിത ഇലക്ട്രോണിക് കണ്ട്രോള്‍ സിസ്റ്റം ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനവും മേഖലയിലെ മറ്റേത് ഇന്ത്യന്‍ കമ്പനിയില്‍ നിന്നും പിഎസ്‌ഐയെ വ്യത്യസ്തമാക്കുന്നു.
വളരെ കൃത്യത വേണ്ട പ്രിസിഷന്‍ മോഷന്‍, ഡാറ്റ എന്നിവ സമന്വയിപ്പിക്കുന്ന സ്‌പേസ്, ഡിഫന്‍സ്, റോബോട്ടിക്‌സ് മുതലായ സങ്കീര്‍ണമായ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമ്പനിക്ക് അനായാസം സാധിക്കുമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ പി.എം രവീന്ദ്രന്‍ പറയുന്നു.
വളരെ കൃത്യത വേണ്ട പ്രിസിഷന്‍ മോഷന്‍, ഡാറ്റ എന്നിവ സമന്വയിപ്പിക്കുന്ന സ്‌പേസ്, ഡിഫന്‍സ്, റോബോട്ടിക്‌സ് മുതലായ സങ്കീര്‍ണമായ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമ്പനിക്ക് അനായാസം സാധിക്കുമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ പി.എം രവീന്ദ്രന്‍ പറയുന്നു.
ഇന്ത്യയിലെ തദ്ദേശീയമായ ഉല്‍പ്പാദനത്തിന് എക്കാലത്തേക്കാളും അനുകൂലമായ സാഹചര്യങ്ങളുള്ള ഇന്ന് വമ്പിച്ച മൂല്യമുള്ള, എന്നാല്‍ നോണ്‍ പൊല്യൂട്ടിംഗ് ഫോക്കസ് മേഖലകളില്‍ പ്രവര്‍ത്തിച്ച് അന്താരാഷ്ട്ര കമ്പനികളുടെ പങ്കാളിത്തത്തോടെ മുന്നേറാനാണ് പിഎസ്‌ഐ ലക്ഷ്യമിടുന്നതെന്ന് പി.എം രവീന്ദ്രന്‍ പറയുന്നു.
(ധനം ദ്വൈവാരികയില്‍ 2025 മാര്‍ച്ച് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine