ഓണ്‍ലൈന്‍ ഗെയിമിംഗിന് 28% ജിഎസ്ടി ഏര്‍പ്പെടുത്താന്‍ മന്ത്രിമാരുടെ പാനല്‍ ശുപാര്‍ശ ചെയ്യും

ഓണ്‍ലൈന്‍ ഗെയിമിംഗില്‍ 28 ശതമാനം ഏകീകൃത ജിഎസ്ടി ഏര്‍പ്പെടുത്താന്‍ സംസ്ഥാന ധനമന്ത്രിമാരുടെ പാനല്‍ ശുപാര്‍ശ ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ 18 ശതമാനം ജിഎസ്ടിയാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് ഈടാക്കുന്നത്. മന്ത്രിമായുടെ പാനല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഏറെക്കുറെ അന്തിമമാണെന്നും ജിഎസ്ടി കൗണ്‍സിലിന്റെ പരിഗണനയ്ക്കായി ഉടന്‍ സമര്‍പ്പിക്കുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

പ്രവേശന ഫീസ് ഉള്‍പ്പടെയുള്ള മുഴുവന്‍ തുകയ്ക്കും ഓണ്‍ലൈന്‍ ഗെയിമിംഗിന് നികുതി ചുമത്തണമെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ അധ്യക്ഷനായ മന്ത്രിമാരുടെ സംഘം ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സംഘം അറ്റോര്‍ണി ജനറലിനെ സമീപിച്ചിരുന്നു. മാത്രമല്ല ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായ പങ്കാളികളുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

പങ്കെടുക്കുന്നയാളില്‍ നിന്ന് ഈടാക്കുന്ന മുഴുവന്‍ തുകയ്ക്ക് മേലും ജിഎസ്ടി ചുമത്തണമെന്ന് മന്ത്രിമാരുടെ സംഘം ജൂണില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതോടെ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ഗെയിമിംഗ് ഇന്ത്യയില്‍ കുതിച്ചുയര്‍ന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it