വിപണിയില്‍ മുന്നേറി പേപ്പര്‍ നിര്‍മാണ കമ്പനികള്‍, കാരണമിതാണ്
ജെകെ പേപ്പര്‍, വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്‍സ്, ശേഷസായി പേപ്പര്‍, ആന്ധ്ര പേപ്പര്‍, ക്വാണ്ടം പേപ്പേഴ്‌സ് എന്നിവയുടെ ഓഹരികള്‍ കഴിഞ്ഞ അഞ്ച് ട്രേഡിംഗ് ദിവസങ്ങളിലായി 20 - 25 ശതമാനം വരെ ഉയര്‍ന്നു
ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തിയതിന് പിന്നാലെ വിപണിയില്‍ മുന്നേറി പേപ്പര്‍ നിര്‍മാണ കമ്പനികള്‍. പേപ്പര്‍ നിര്‍മാണ കമ്പനികള്‍ മികച്ച നേട്ടം കൊയ്യുമെന്ന വിലയിരുത്തലില്‍ ആഭ്യന്തര നിക്ഷേപകരുടെ താല്‍പര്യം വര്‍ധിച്ചതോടെയാണ് പേപ്പര്‍ നിര്‍മാണ കമ്പനികളുടെ ഓഹരി വില ഉയരാന്‍ തുടങ്ങിയത്. പേപ്പറുകളുടെ ഡിമാന്റ് വര്‍ധിച്ചതും കമ്പനികള്‍ക്ക് നേട്ടമായി. കോവിഡ് മഹാമാരി നീങ്ങിയതിന് പിന്നാലെ അടുത്തിടെയാണ് സ്‌കൂളുകളും കോളേജുകളും ഓഫീസുകളും കോടതികളും പൂര്‍ണമായും തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പിന്നാലെയാണ് പേപ്പറുകളുടെ ഡിമാന്‍ വിപണിയില്‍ കുത്തനെ ഉയര്‍ന്നത്. ഇതിന്റെ ഫലമായി പപ്പര്‍ കമ്പനികള്‍ അടുത്ത ഏതാനും പാദങ്ങളില്‍ ശക്തമായ വരുമാന വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ജെകെ പേപ്പര്‍, വെസ്റ്റ് കോസ്റ്റ് പേപ്പര്‍, ആന്ധ്രാ പേപ്പര്‍ എന്നിവയാണ് വിപണിയില്‍ മുന്നേറുന്നത്.