രാജ്യത്തെ ജനപ്രീതിയുള്ള ബ്രാന്‍ഡുകളില്‍ മുന്നില്‍ പാര്‍ലെ

കണ്‍സ്യൂമര്‍ റീച്ച് പോയ്ന്റി(CRP) ന്റെ അടിസ്ഥാനത്തില്‍ ഡാറ്റ അനലറ്റിക്‌സ് സ്ഥാപനമായ കാന്താര്‍ തയാറാക്കിയ രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് പാര്‍ലെ (Parle). ഏറെ ജനപ്രിയമായ പാര്‍ലെ ജി ബിസ്‌കറ്റ് ആണ് ബ്രാന്‍ഡിനെ ജനകീയമാക്കിയത്. അടുത്തിടെ ഇന്‍ഡിഗോ മാനേജിംഗ് ഡയറക്റ്റര്‍ രാഹുല്‍ ഭാട്ടിയ വിമാനത്തിലിരുന്ന് പാര്‍ലെ ജി ബിസ്‌ക്കറ്റ് കഴിക്കുന്ന ഫോട്ടോ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് ഈ റാങ്കിംഗില്‍ പാര്‍ലെ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 6531 ദശലക്ഷം പോയ്ന്റാണ് പാര്‍ലെ നേടിയത്

പ്രമുഖ ഡയറി ബ്രാന്‍ഡായ അമുല്‍ ആണ് രണ്ടാമത്. വന്‍കിട നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ അമുല്‍ വിറ്റഴിക്കപ്പെടുന്നു. 5561 ദശലക്ഷം പോയ്ന്റ്ാണ് അമുല്‍ നേടിയത്.
5370 ദശലക്ഷം പോയ്ന്റ് നേടി ബ്രിട്ടാനിയ (Britannia) മൂന്നാം സ്ഥാനത്ത് എത്തി. ഗ്രാമീണ മേഖലകളിലടക്കം ഏറെ ജനകീയമായ ബ്രിട്ടാനിയ ബിസ്‌ക്കറ്റുകള്‍.
ഹെയര്‍ കെയര്‍ ബ്രാന്‍ഡായ ക്ലിനിക് പ്ലസ് (Clinic Plus) നാലാം റാങ്ക് നേടി. 4506 ദശലക്ഷം പോയ്ന്റാണ് സമ്പാദ്യം. രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനികളിലൊന്നാണ് ക്ലിനിക് പ്ലസ് പുറത്തിറക്കുന്നത്. താങ്ങാവുന്ന വിലയില്‍ ചെറിയ പായ്ക്കുകളില്‍ ലഭ്യമാക്കുന്നു എന്നതാണ് ക്ലിനിക് പ്ലസിന് ജനപ്രീതി നല്‍കിയത്.
ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് 2723 ദശലക്ഷം പോയ്ന്റുമായി അഞ്ചാമതെത്തി. കുറഞ്ഞ വിലയിലൂടെ ദേശീയ വിപണിയിലെത്തിയ ഡിറ്റജന്റ് ബ്രാന്‍ഡ് ഗാഡി ആറാം സ്ഥാനത്ത് എത്തി. 2315 ദശലക്ഷം പോയ്ന്റ്.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഡയറി ബ്രാന്‍ഡായ നന്ദിനി ആണ് ഏഴാമത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡയറി കോ ഓപറേറ്റീവ് കമ്പനിയാണിത്. 2278 ദശലക്ഷം പോയ്ന്റാണ് സമ്പാദ്യം.
ഡെന്റല്‍ ബ്രാന്‍ഡ് കോള്‍ഗേറ്റിനാണ് പട്ടികയില്‍ എട്ടാം സ്ഥാനത്ത്. 2134 ദശലക്ഷം പോയ്ന്റാണ് സമ്പാദ്യം.
കോ ഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്‌സ് ഫെഡറേഷനില്‍ നിന്നുള്ള ആവിന്‍ 2024 ദശലക്ഷം പോയ്ന്റുകളുമായി ഒമ്പതാം റാങ്കിലെത്തി. ലൈഫ് ബോയ് ആണ് രാജ്യത്തെ ജനപ്രീതിയുള്ള എഫ്എംസിജി ബ്രാന്‍ഡുകളില്‍ പത്താം സ്ഥാനത്ത്. 1896 ദശലക്ഷം പോയ്ന്റാണ് ലൈഫ് ബോയ്ക്കുള്ളത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it