4,500 ജീവനക്കാരെ വെട്ടിക്കുറച്ച് പേയ്ടിഎം, ചെലവില്‍ ലാഭിച്ചത് 650 കോടി രൂപ, കമ്പനിയുടെ വാര്‍ഷിക കണക്കുകള്‍ പറയുന്നതിങ്ങനെ

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനി ആദ്യമായി പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തിയിരുന്നു
Image Courtesy: x.com/Paytm
Image Courtesy: x.com/Paytm
Published on

പേയ്ടിഎമ്മിന്റെ (Paytm) മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് (One 97 Communications Ltd) 2025 സാമ്പത്തിക വര്‍ഷത്തില്‍ 4,500 ജീവനക്കാരെ പിരിച്ചുവിട്ടു, ഇതു വഴി ചെലവില്‍ കമ്പനി ലാഭിച്ചത് 650 കോടി രൂപ. ഓഗസ്റ്റ്‌ ആറിന് പുറത്തുവിട്ട കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

2024 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 44,000 ജീവനക്കാരാണ് പേയ്ടിഎമ്മിലുണ്ടായിരുന്നത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ അത് 39,400 ആയി കുറഞ്ഞു. 400-500 കോടി രൂപയായിരുന്നു ഇതുവഴി ലാഭിക്കാന്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും അത് മറികടന്നു.

ജീവനക്കാരുടെ ചെലവുകള്‍ 21 ശതമാനം കുറച്ച് 2,473 കോടി രൂപയാക്കി. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ന് 3,124 കോടി രൂപയായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തെ 2,32 കോടി രൂപയുമായി നോക്കുമ്പോള്‍ ഇത് ഇപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്.

ബിസിനസുകള്‍ വെട്ടിക്കുറയ്ക്കുന്നതും വില്‍ക്കുന്നതും ഉള്‍പ്പെടെയുള്ള ചില കടുത്ത തീരുമാനങ്ങള്‍ കമ്പനി എടുത്തിട്ടുണ്ടെന്ന് പേടിഎം സി.ഇ.ഒ വിജയ് ശേഖര്‍ ശര്‍മ്മ ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

ക്യാഷ് റിസര്‍വ് വളര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനുമൊപ്പം പേയ്മെന്റ് ബിസിനസ്‌ ഇരട്ടിയാക്കുന്നതിനാണ് ഈ നടപടികള്‍ സ്വീകരിച്ചത്. അടിസ്ഥാന കാര്യങ്ങളിലേക്കുള്ള ഈ ശ്രദ്ധ സുസ്ഥിര വളര്‍ച്ചയിലേക്കും ലാഭക്ഷമതയിലേക്കുമുള്ള പാതയില്‍ എത്തിച്ചുവെന്നും വിജയ് ശേഖര്‍ ശര്‍മ പറയുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തിലാണ്‌ നോയിഡ ആസ്ഥാനമായ പേടിഎം ആദ്യമായി പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തിയത്. 123 കോടിയാണ് പ്രവര്‍ത്തന ലാഭം. വായ്പയിലെ ശക്തമായ വളര്‍ച്ചയും ചെലവുകളില്‍ ഉണ്ടായ 19% കുറവുമാണ് ഈ നേട്ടത്തിന് പ്രധാനമായും കാരണമായത്.

കമ്പനിയുടെ വരുമാനം 28 ശതമാനം ഉയര്‍ന്ന് 1,918 കോടിയിലെത്തിയിരുന്നു. അതേസമയം പലിശയ്ക്കും നികുതിക്കും മുമ്പുള്ള ലാഭവും (EDITDA) 72 കോടിയിലെത്തിയിട്ടുണ്ട്.

Paytm Workforce Down 48% in FY25, Employee Costs Drop by ₹651 Crore

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com