5ജി ലേലത്തിന് അനുമതി, അതിവേഗ ഇന്റര്‍നെറ്റ് ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകുമോ?

രാജ്യത്തെ 5ജി സേവനം അടുത്ത് തന്നെ ലഭ്യമായി തുടങ്ങും. 4ജിയേക്കാള്‍ പത്തിരട്ടി വേഗതയുള്ള 5ജിയുടെ ലേലത്തിന് അനുമതിയായി. 5ജി സ്‌പെക്ട്രം ലേലം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വാര്‍ത്താവിതരണ മന്ത്രാലയത്തിന് അനുമതി നല്‍കി. 20 വര്‍ഷത്തേക്ക് സ്‌പെക്ട്രം കാലാവധിയുള്ള ലേലം ജുലൈ 26ന് നടക്കും. ജുലൈ എട്ട് വരെ ലേലത്തിനായി അപേക്ഷ നല്‍കാവുന്നതാണ്. 72097.85 മെഗാഹെര്‍ട്സ് സ്പെക്ട്രമാണ് ലേലം ചെയ്യുക. മൂന്ന് ഫ്രീക്വന്‍സി ബാന്‍ഡുകളിലായാണ് സ്‌പെക്ട്രത്തിന് ലേലം നടക്കുന്നത്.

റിലയന്‍സ് ജിയോ, വൊഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ടെലികോം കമ്പനികളായിരിക്കും ലേലത്തില്‍ പങ്കെടുക്കുക. തുടക്കത്തില്‍ രാജ്യത്തുടനീളമുള്ള 13 നഗരങ്ങളിലായിരിക്കും 5ജി സേവനങ്ങള്‍ ലഭ്യമാക്കു. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, പൂനെ എന്നിവയാണ് 13 നഗരങ്ങള്‍.
ഏത് ടെലികോം ഓപ്പറേറ്ററാണ് ഇന്ത്യയില്‍ വാണിജ്യപരമായി 5ജി സേവനങ്ങള്‍ ആദ്യം പുറത്തിറക്കുന്നതെന്നത് വ്യക്തമല്ലെങ്കിലും മൂന്ന് മുന്‍നിര ടെലികോം ഓപ്പറേറ്റര്‍മാരും ഈ നഗരങ്ങളില്‍ ഇതിനകം തന്നെ ട്രയല്‍ സൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it