വാങ്ങാം, പറക്കാം; ഓണം ഓഫറുകളുമായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്

ഓണം ഓഫര്‍ പ്രാഖ്യാപിച്ച് ഗൃഹോപകരണ വിതരണക്കാരായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്. ഓണവുമായി ബന്ധപ്പെട്ട് VISIT & WIN, BUY & FLY എന്നീ ഓഫറുകളുമായാണ് പിട്ടാപ്പിള്ളില്‍ എത്തിയിരിക്കുന്നത്. VISIT & WIN നറുക്കെടുപ്പിലൂടെ ഷോറൂമുകള്‍ സന്ദര്‍ശിക്കുന്ന 7,000 ഉപയോക്താക്കള്‍ക്ക് നിരവധി സമ്മാനങ്ങള്‍ ലഭിക്കും. BUY & FLY ബംബര്‍ സമ്മാനമായി യു.എസ്, കാനഡ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ദുബൈ, തായ്‌ലൻഡ്, സിംഗപൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകും. കൂടാതെ സ്വര്‍ണ നാണയങ്ങളും സമ്മാനമായി ലഭിക്കും.

ഓഫറുകളേറേ

ഉല്‍പന്നങ്ങള്‍ക്ക് സ്‌പെഷ്യല്‍ പ്രൈസ്, കോമ്പോ ഓഫേഴ്‌സ്, ക്യാഷ് ബാക്ക് ഓഫര്‍, ഫിനാന്‍സ് ഓഫറുകള്‍ സ്‌ക്രാച്ച് കാര്‍ഡ്, എസ്.എം.എസ് കോണ്ടെസ്റ്റ്, വീക്കിലി ലക്കി ഡ്രോ എന്നിവയും പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഒരുക്കിയിട്ടുണ്ട്. പ്രമുഖ ബ്രാന്റുകളായ വിവോ, ഓപ്പോ, സാംസംഗ്, ഷവോമി, റിയല്‍മീ, ആപ്പിള്‍ തുടങ്ങിയ മൊബൈല്‍ ഫോണുകള്‍ക്ക് മികച്ച വിലക്കുറവും ഇ.എം.ഐ സൗകര്യവുമുണ്ട്. എല്ലാ ഉപകരണങ്ങള്‍ക്കും അധിക വാറണ്ടി സകര്യവും, ആറുമാസത്തെ ഫ്രി സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ ഉള്‍പ്പെടെ വാറണ്ടി സൗകര്യവും ലഭ്യമാണ്.

ലാപ്ടോപ്പുകൾക്ക് മികച്ച ഓഫറും ലഭിക്കും. എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ചെയ്യാനും അതോടൊപ്പം ഫൈനാന്‍സ് ഓഫറുകളും ലഭ്യമാണെന്ന് പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് അറിയിച്ചു.എല്‍.ജി, ഗോദ്രെജ്, ലോയിഡ്, ബ്ലൂസ്റ്റാര്‍, പാനസോണിക്, സാംസംഗ്, വേള്‍പൂള്‍ തുടങ്ങി എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും ആധുനിക രീതിയിലുള്ള വൈദ്യുതി ചെലവ് കുറഞ്ഞ ഇന്‍വര്‍ട്ടര്‍ എ.സികള്‍ വാങ്ങുമ്പോള്‍ 6000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകുല്യം ലഭിക്കും. കൂടാതെ എല്‍.ഇ.ഡി ടി.വിക്കും റഫ്രിജറേറ്ററുകള്‍ക്കും നാലുവര്‍ഷം വരെയും വാഷിംഗ് മെഷിന് അഞ്ചുവര്‍ഷം വരെയും വാറണ്ടി ലഭിക്കും.

കോംമ്പോ ഓഫറുകളും

ഓണത്തോടനുബന്ധിച്ച് വിവിധ കമ്പനികളുംട ചിമ്മിനി, കുക്ക്‌ടോപ്, മൈക്രോവേവ് ഓവനുകളുടെയും വിപുലമായ ശേഖരവുമുണ്ടെന്ന് പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് അറിയിച്ചു. അടുക്കള ഗൃഹോപകരണങ്ങളില്‍ 17,134 രൂപ വില വരുന്ന പത്തു ഉല്‍ന്നങ്ങളുടെ ഫാമിലി പാക്ക് കോംമ്പോ വെറും 8999 രൂപയ്ക്കും ലഭിക്കും. വീടിനും ഓഫീസിനും അനുയോജ്യമായ എല്ലാ പ്രമുഖ ബ്രാന്‍ഡുകളിലുള്ള ഗൃഹോപകരണങ്ങളുടെയും വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്.

കൂടാതെ പഴയ ഗൃഹോപകരണങ്ങള്‍ ഏതും എക്‌സ്‌ചേഞ്ചിലൂടെ മാറ്റി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇടപ്പള്ളിയില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളിലാണ് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചത്. ഫെഡറല്‍ ബാങ്കുമായി സഹകരിച്ച് ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ഓഫര്‍ ഫെഡറല്‍ ബാങ്ക് റീജിയണല്‍ ഹെഡ് ടി.എസ്.മോഹന്‍ദാസ് പുറത്തിറക്കി. ഡയറക്ടര്‍മാരായ കിരണ്‍ വര്‍ഗീസ്,മരിയ പോള്‍ എന്നിവരും പങ്കെടുത്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it