കാത്തിരുപ്പ് അവസാനിച്ചു; രാജ്യം 5G യുഗത്തിലേക്ക്
5G നെറ്റ്‌വര്‍ക്ക് രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വെച്ചാണ് പ്രധാനമന്ത്രി 5ജി സേവനം ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ സ്‌കൂള്‍ കുട്ടികളുമായി 5ജി നെറ്റ്‌വര്‍ക്കിലൂടെ പ്രധാനമന്ത്രി സംസാരിച്ചു.
മുകേഷ് അംബാനി, സുനില്‍ ഭാരതി മിത്തല്‍, കുമാര്‍ മംഗളം ബിര്‍ള എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ചഢീഗണ്ഡ്, ലക്‌നൗ, പൂനെ, അഹമ്മദാബാദ്, ഗാന്ധിനഗര്‍, ജാംനഗര്‍, എന്നീ നഗരങ്ങളിലാവും 5ജി എത്തുന്നത്. 2023ല്‍ ആയിരിക്കും കേരളത്തില്‍ 5ജി സേവനം ആരംഭിക്കുക.
റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ ടെലികോം കമ്പനികളാണ് 5ജി സേവനങ്ങള്‍ നല്‍കുന്നത്. തുടക്കത്തില്‍ 4ജി നിരക്കില്‍ തന്നെ 5ജി സേവനങ്ങളും ലഭിക്കും എന്നാണ് വിവരം. 2023 ഡിസംബറോടെ രാജ്യത്തെ എല്ലാ താലൂക്കിലും ജിയോ 5ജി എത്തുമെന്ന് ചടങ്ങില്‍ പങ്കെടുത്ത റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു.