കോഴിവളർത്തൽ ആദായകരമാകുന്നു, 30 % വരുമാന വർധനവ്

കേരളത്തിൽ ജനകീയ ഭക്ഷണമായി ചിക്കൻ,കർഷകർക്ക് ആദായകരമായ വില.
കോഴിവളർത്തൽ ആദായകരമാകുന്നു, 30 % വരുമാന വർധനവ്
Published on

ഇന്ത്യയിൽ കോഴിവളർത്തൽ വ്യവസായത്തിൻറ്റെ വരുമാനം 2022-23 ൽ 30 % വർധിച്ച് 2,50,000 കോടി രൂപ യാകുമെന്ന് ക്രിസിൽ റേറ്റിംഗ്‌സ് വിലയിരുത്തുന്നു. കേരളത്തിൽ കോഴി വളർത്തലിൽ നിന്ന് ആദായകരമായ വരുമാനം ലഭിക്കുന്നുണ്ടെന്ന്, കേരള പൗൾട്ടറി ഫെഡറേഷൻ പ്രെസിഡൻറ്റ് താജുദീൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ 80 % ജനങ്ങൾ ചിക്കൻ കഴിക്കുന്നവരാണ്.മറ്റ്‌ ഇറച്ചി വിഭവങ്ങളെ അപേക്ഷിച്ച് താങ്ങാവുന്ന വിലക്കും ലഭ്യമാണ്.ബക്രീദ് കഴിഞ്ഞാൽ ഒന്നര മാസം വരെ ഡിമാൻറ്റ് കുറയും പിന്നീട് അടുത്ത ഉത്സവം ആരംഭിക്കുന്നതോടെ ചിക്കന് ആവശ്യക്കാർ വർധിക്കുമെന്ന് താജുദീൻ അഭിപ്രായപ്പെട്ടു.

വർധിക്കുന്ന ജനസംഖ്യ, പ്രോടീൻ സമ്പന്നമായ ആഹാരങ്ങൾക്ക് മുൻഗണന തുടങ്ങിയ കാരണങ്ങളാൽ ആളോഹരി ഇറച്ചിയുടെ ഉപഭോഗം വര്ധിക്കുന്നുണ്ട് . ഹോട്ടലുകളും റെസ്റ്റാറൻറ്റുകളും പൂർണമായും തുറന്ന് പ്രവർത്തിച്ചു തുടങ്ങിയതും ചിക്കൻ ഡിമാൻറ്റ് ഉയരാൻ കാരണമായി. പൗൾട്ടറി വ്യവസായം പൂർണ ഉൽപ്പാദന ശേഷി ഉപയോഗപ്പെടുത്തുകയാണ്.

ഈ വർഷം ബ്രൊയിലർ ചിക്കൻറ്റെ വില 30 % വർധിച്ച് ശരാശരി വില കിലോക്ക് 135-140 രൂപയായി. കഴിഞ്ഞ വർഷം ബ്രൊയിലർ ചിക്കന് ശരാശരി വില 106 രൂപയായിരുന്നു.

കോഴിതീറ്റയുടെ വില 27.5 % വർധിച്ചുവെങ്കിലും ചിക്കൻ റീറ്റെയ്ൽ വില വർധനവ് ഉണ്ടായതിനാൽ കർഷകർക്ക് പ്രതിസന്ധി ഉണ്ടായില്ല. ഈ വർഷം മൂന്നാം പാദത്തിൽ ഉത്സവങ്ങൾ ആരംഭിക്കുന്നതോടെ ചിക്കൻ ഡിമാൻറ്റ് വർധിക്കും. കോഴി തീറ്റ വില വർധനവ് ഉൽപ്പാദകരുടെ മാർജിനിൽ തുടർച്ചയായ രണ്ടാം വർഷവും ഇടിവ് ഉണ്ടാക്കും.

സംഘടിത മേഖലയിൽ പൗൾട്ടറി കമ്പനികൾ 12 % ഉൽപ്പാദന ശേഷി കൂട്ടുമെന്ന് ക്രിസിൽ റേറ്റിംഗ്‌സ് കരുതുന്നു. പക്ഷി പനി, പ്രവർത്തന മൂലധന ലഭ്യത കുറവ് , കോഴിത്തീറ്റയുടെ വിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ എന്നിവ പൗൾട്രി വ്യവസായത്തെ പ്രതികൂലമായി ബാധിക്കും.

പക്ഷി പനി, പ്രവർത്തന മൂലധന ലഭ്യത കുറവ് , കോഴിത്തീറ്റയുടെ വിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ എന്നിവ പൗൾട്രി വ്യവസായത്തെ പ്രതികൂലമായി ബാധിക്കും.

പക്ഷി പനി, പ്രവർത്തന മൂലധന ലഭ്യത കുറവ് , കോഴിത്തീറ്റയുടെ വിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ എന്നിവ പൗൾട്രി വ്യവസായത്തെ പ്രതികൂലമായി ബാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com