രാജ്യത്ത് 5ജി സേവനം വ്യാപകമാകുമ്പോള്‍ ടെലികോം വിഭാഗത്തെ ശക്തിപ്പെടുത്താന്‍ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ടെലികോം വിഭാഗകത്തെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു പുതിയ ഉപസ്ഥാപനമായ പവര്‍ഗ്രിഡ് ടെലിസര്‍വീസസ് ലിമിറ്റഡിലേക്ക് മാറ്റാനുള്ള പ്രക്രിയ പുരോഗമിക്കുന്നു. രാജ്യത്തുടനീളം 5ജി സേവനം വ്യാപിപ്പിക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ ഈ നീക്കം.

ബിസിനസിന് കൂടുതല്‍ ഉത്തേജനം നല്‍കുന്നതിനും ഡാറ്റാ സെന്റര്‍ ബിസിനസ്സിലേക്ക് പ്രവേശിച്ച് മൂല്യ ശൃംഖല ഉയര്‍ത്തുന്നതിനുമായാണ് ഈ നീക്കമെന്ന് പവര്‍ഗ്രിഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ടെലികോം) ബി വംശി രാമ മോഹന്‍ പറഞ്ഞു. നിലവില്‍ റെഗുലേറ്ററി ക്ലിയറന്‍സിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പവര്‍ഗ്രിഡിന് ഡാറ്റാ സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ (സിഇആര്‍സി) അനുമതിയും ഇതിനോടകം ലഭിച്ചു. രാജ്യത്തുടനീളമുള്ള അതിവേഗ ഡാറ്റ നെറ്റ്വര്‍ക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ടെലികോം ബിസിനസ്സിന് മുന്നോട്ട് പോകാന്‍ വളരെയധികം സാധ്യതകളുണ്ടെന്നു അദ്ദേഹം പറഞ്ഞു.

പവര്‍ഗ്രിഡിന്റെ മൊത്തത്തിലുള്ള വരുമാനത്തില്‍ ടെലികോം ബിസിനസില്‍ നിന്നുള്ള വരുമാനം താരതമ്യേന കുറവാണ്. എന്നാല്‍ നിലവില്‍ ഇത് മെച്ചപ്പെടാനുള്ള വളരെ അനുയോജ്യമായ അന്തരീക്ഷമാണുള്ളതെന്ന് ബി വംശി രാമ മോഹന്‍ പറഞ്ഞു. ഇന്ന് രാജ്യത്തുടനീളം ഊര്‍ജം വിതരണത്തിനായി 1.76 ലക്ഷം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വലിയ പവര്‍ ട്രാന്‍സ്മിഷന്‍ ശൃംഖല പവര്‍ഗ്രിഡിനുണ്ട്.

Related Articles
Next Story
Videos
Share it