ഒളിമ്പ്യന്‍ ശ്രീജേഷിനൊപ്പം കൈകോര്‍ത്ത് പിട്ടാപ്പിള്ളില്‍; വിവിധ കാമ്പയിനുകള്‍ക്ക് തുടക്കമിടുന്നു

വിവിധ കാമ്പയിനുകളിലൂടെ ഓണ വിപണിയെ സജീവമാക്കുമെന്ന് പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍
ഒളിമ്പ്യന്‍ ശ്രീജേഷിനൊപ്പം കൈകോര്‍ത്ത് പിട്ടാപ്പിള്ളില്‍; വിവിധ കാമ്പയിനുകള്‍ക്ക് തുടക്കമിടുന്നു
Published on

ഗൃഹോപകരണ വിപണന ശ്യംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ (Pittappillil Agencies) ബ്രാന്‍ഡ് അംബാസഡറായി ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ്. ഈ കൂട്ടുകെട്ടിലൂടെ കേരളത്തിലെ കായിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നവോന്മേഷം നല്‍കുകയാണ് ലക്ഷ്യമെന്ന് പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കായികരംഗത്ത് കേരളത്തില്‍ ഹോക്കിക്ക് വേണ്ടത്ര പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തില്‍ പോലും ഹോക്കിയിലൂടെ ഭാരതത്തിന്റെ യശസ് ഉയര്‍ത്തിയ വ്യക്തിയാണ് ഒളിമ്പ്യന്‍ ശ്രീജേഷ്. സ്‌കൂള്‍, കോളെജ് തലങ്ങളില്‍ ശ്രീജേഷിനൊപ്പം ചേര്‍ന്ന് പിട്ടാപ്പിള്ളില്‍ വിവിധ കാമ്പയിനുകള്‍ നടത്തും. യുവതലമുറയ്ക്ക് കായികരംഗത്തോടുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ പറഞ്ഞു.

ഗൃഹോപകരണ രംഗത്തെ ഒരു വര്‍ഷത്തെ വില്‍പ്പനയുടെ 40 ശതമാനവും ഓണക്കാലത്താണ് ഉണ്ടാവാറുള്ളത്. എന്നാല്‍ പ്രളയം, കോവിഡ് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഓണ വിപണി തകര്‍ന്നു. ഈ ഓണക്കാലത്ത് വിവിധ കാമ്പയിനുകളിലൂടെ മേഖലയെ ഉണര്‍വ്വിലെത്തിക്കുമെന്നും പീറ്റര്‍ പോള്‍ പറഞ്ഞു.

കഴിഞ്ഞ 33 വര്‍ഷങ്ങളായി ഗൃഹോപകരണ രംഗത്തുള്ള പിട്ടാള്ളില്‍ ഏജന്‍സീസിന് നിലവില്‍ 59 ശാഖകളുണ്ട്. 60-ാമത് ഷോറൂം തൊടുപുഴയില്‍ ഓണത്തിന് മുമ്പേ തുറന്നുപ്രവര്‍ത്തിക്കും. കൂടാതെ, മൊബൈല്‍, ഐടി വിപണന രംഗത്തും പിട്ടാപ്പിള്ളില്‍ ചുവടുറപ്പിച്ചുകഴിഞ്ഞു.

കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും പിട്ടാപ്പിള്ളിലിന് ശാഖകളുണ്ട്. ഗൃഹോപകരണ രംഗത്തു മാത്രം 600 കോടി രൂപയുടെ വിറ്റുവരവാണ് പിട്ടാപ്പിള്ളില്‍ ലക്ഷ്യമിടുന്നത്. നൂതനമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയും അതിന്റെ സര്‍വീസ്, പരിശീലനം ഉള്‍പ്പെടെ കൃത്യമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്യുന്ന രീതിയാണ് പിട്ടാപ്പിള്ളില്‍ സ്വീകരിക്കുന്നത്. ഈ രംഗത്തെ ആദ്യത്തെ ISO Certified സ്ഥാപനമായ പിട്ടാപ്പിള്ളില്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്തും സജീവമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഗൃഹോപകരണങ്ങള്‍ നേരിട്ട് കണ്ട് വാങ്ങുതിനൊപ്പം വീടുകളില്‍ എത്തിച്ചു നല്‍കുക കൂടി ചെയ്യുന്നു. കമ്പനികളുടെ നിശ്ചിത വാറണ്ടി പീരിയഡിന് ശേഷവും, ഉല്‍പ്പന്നങ്ങള്‍ക്ക് വരുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനായി രണ്ട് വര്‍ഷത്തെ അധിക വാറണ്ടിയും ലഭ്യമാണ്. ഈ അധിക വാറണ്ടി പീരിയഡില്‍ ഉല്‍പ്പന്നങ്ങളുടെ സ്പെയര്‍ പാര്‍ട്സിനോ സര്‍വിസിനോ ചാര്‍ജ്ജ് ഈടാക്കുന്നില്ലെന്നതും പ്രത്യേകതയാണ്.

എയര്‍ കണ്ടീഷണറുകളുടെ ഏറ്റവും ലേറ്റസ്റ്റ് മോഡലായ സ്മാര്‍ട്ട് വൈഫൈ മോഡല്‍ എയര്‍കണ്ടീഷണറുകള്‍, ഇന്‍വെര്‍ട്ടര്‍ ടെക്നോളജി ഉപയോഗിച്ചുള്ള റെഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷിനുകള്‍, മൈക്രോ വേവ് ഓവന്‍, കിച്ചന്‍ അപ്ലയന്‍സുകള്‍ തുടങ്ങി എല്ലാ ഉല്‍പ്പന്നങ്ങളും പിട്ടാപ്പിള്ളില്‍ ഷോറൂമുകളില്‍ ലഭ്യമാണ്.

പിട്ടാപ്പിള്ളില്‍ ഡയറക്ടര്‍മാരായ കിരണ്‍ വര്‍ഗീസ്, ഫ്രാന്‍സീസ് പിട്ടാപ്പിള്ളില്‍, ജനറല്‍ മാനേജര്‍ എ.ജെ തങ്കച്ചന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com