തുരുമ്പ് പിടിക്കാത്ത ടി.എം.ടിയുമായി ദുല്‍ഖര്‍ ബ്രാന്‍ഡ് അംബാസഡറായ കമ്പനി; ലാഭിക്കാം 10,000 രൂപവരെ

തുരുമ്പ് പിടിക്കാത്ത കൊറോഷന്‍ റെസിസ്റ്റന്റ് സ്റ്റീല്‍ (CRS) ടി.എം.ടി കമ്പികള്‍ കേരള വിപണിയില്‍ അവതരിപ്പിച്ച് പുല്‍കിറ്റ് ടി.എം.ടി കമ്പനി. ക്രോമിയം, ചെമ്പ്, മറ്റ് മൈക്രോ അലോയിംഗ് ഘടകങ്ങള്‍ എന്നിവയുള്‍പ്പെടെ തുരുമ്പിനെ പ്രതിരോധിക്കുന്ന ഘടങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സി.ആര്‍.എസ് ടി.എം.ടി ബാറുകളുടെ നിര്‍മ്മാണമെന്ന് പുല്‍കിറ്റ് ടി.എം.ടി ബാര്‍സ് കമ്പനി ഡയറക്ടര്‍ ഗാര്‍ഗ് ഭരത്, ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് രാഹുല്‍ ജെയിന്‍ എന്നിവര്‍ പറഞ്ഞു.
വിശാലമായ തീരപ്രദേശങ്ങളുള്ള കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ടി.എം.ടി ബാറുകളാണിവ. തീരപ്രദേശത്തിന് 30 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഇവ ഉപയോഗിക്കാമെന്ന് ഗാര്‍ഗ് ഭരത് വ്യക്തമാക്കി. ഭവന നിര്‍മ്മാതാക്കളടക്കമുള്ള റീറ്റെയ്ല്‍ നിര്‍മ്മാണത്തിന് അനുയോജ്യമായ വിധമാണ് സി.ആര്‍.എസ് ടി.എം.ടി ബാറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

സാധാരണ തുരുമ്പിനെ പ്രതിരോധിക്കാന്‍ എപ്പോക്‌സി കോട്ടിംഗ് ആണ് ഉപയോഗിക്കുന്നതെങ്കിലും ചെറുകിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദം സി.ആര്‍.എസ് ടി.എം.ടിയാണെന്നും എപ്പോക്‌സിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു മെട്രിക് ടണ്ണിന്റെ ചെലവില്‍ 8,000 മുതല്‍ 10,000 രൂപവരെ ഉപഭോക്താവിന് ലാഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ടി.എം.ടിയുടെ അതേ വിലയ്ക്കാണ് സി.ആര്‍.എസ് ടി.എം.ടിയും കമ്പനി വിപണിയിലെത്തിക്കുന്നത്.
പുല്‍കിറ്റിന് വലിയ ലക്ഷ്യങ്ങള്‍
പോണ്ടിച്ചേരി, ആന്ധ്രാപ്രദേശിലെ കാളഹസ്തി എന്നിവിടങ്ങളിലാണ് നിലവില്‍ പുല്‍കിറ്റിന് പ്ലാന്റുകളുള്ളത്. 60,000 ടണ്ണാണ് ഉത്പാദനശേഷിയെങ്കിലും ഇപ്പോള്‍ വിനിയോഗം 30,000 ടണ്ണാണ്. വൈകാതെ ഇത് 50,000 ടണ്ണിലേക്ക് ഉയര്‍ത്തുമെന്ന് ഗാര്‍ഗ് ഭരത് പറഞ്ഞു.
കേരളം, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് വിപണികളിലാണ് കമ്പനിക്ക് സാന്നിദ്ധ്യമുള്ളത്. റീറ്റെയ്ല്‍ വിഭാഗത്തില്‍ കമ്പനിയുടെ മൊത്തം വില്‍പനയില്‍ 15 ശതമാനമാണ് കേരളത്തില്‍ നിന്നുള്ളത്. 300 ഡീലര്‍മാര്‍ കമ്പനിക്ക് കേരളത്തിലുണ്ട്. ഇത് വൈകാതെ ഇരട്ടിയാക്കും. മൊത്തം 250-300 കോടി രൂപയുടെ റീറ്റെയ്ല്‍ വില്‍പനയും കമ്പനി പ്രതിവര്‍ഷം കേരളത്തില്‍ നിന്ന് നേടുന്നുണ്ട്. ചലച്ചിത്രതാരം ദുല്‍ഖര്‍ സല്‍മാനാണ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it