ഇന്ത്യക്കാരുടെ ഫിറ്റ്‌നെസ് ഭ്രമത്തില്‍ കൊവിഡിനെയും മറികടന്ന് പ്യൂമ

ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ചയാണ് 2021ല്‍ പ്യൂമ നേടിയത്‌
ഇന്ത്യക്കാരുടെ ഫിറ്റ്‌നെസ് ഭ്രമത്തില്‍ കൊവിഡിനെയും മറികടന്ന് പ്യൂമ
Published on

ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളില്‍ ഒന്നാണ് പ്യൂമ. വിരാട് കോഹ്‌ലി മുതല്‍ പാരാ അത്‌ലെറ്റിക്‌സ് താരങ്ങളെ വരെ സഹകരിപ്പിച്ച് പ്യൂമ നടത്തുന്ന ബ്രാന്‍ഡിങും ശ്രദ്ധേയമാണ്. കൊവിഡ് ബിസിനസ് മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയപ്പോഴും 2021ല്‍ പ്യൂമ ഇന്ത്യയില്‍് റെക്കോര്‍ഡ് വരുമാനം ആണ് നേടിയത്.

ഒരു വര്‍ഷത്തെ വരുമാനത്തില്‍ 2,000 കോടി എന്ന നാഴിക്കല്ല് കഴിഞ്ഞ വര്‍ഷം പ്യൂമ പിന്നിട്ടു. 68 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനിക്ക് ഇന്ത്യയില്‍ ഉണ്ടായത്. കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് 2021ല്‍ പ്യൂമ നേടിയത്. 2020ല്‍ 1215 കോടിയായിരുന്നു വരുമാനം. 2019നെ അപേക്ഷിച്ച് 2020ല്‍ വരുമാനം ഇടിഞ്ഞിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം മികച്ച തിരിച്ചുവരവാണ് നടത്തിയത്.

ആരോഗ്യം, ഫിറ്റ്‌നെസ് തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് താല്‍പ്പര്യം വര്‍ധിച്ചതാണ് വരുമാനം ഉയരാന്‍ കാരണമെന്ന് പ്യൂമ ഇന്ത്യ മാനേജിംഗ് ഡയറക്ടടര്‍ അഭിഷേക് ഗാംഗുലി പറയുന്നു. അത്‌ലെഷര്‍ എന്നറിയപ്പെടുന്ന സ്‌പോര്‍ട്‌സ് വസ്ത്രങ്ങളുടെ ജനപ്രീതി, സ്‌പോര്‍ട്‌സ് അനുബന്ധ ഉല്‍പ്പന്നങ്ങളോടുള്ള താല്‍പ്പര്യം തുടങ്ങിയവ പ്യൂമയ്ക്ക് ഗുണമായി. റണ്ണിംഗ് ആന്‍ഡ് ട്രെയിനിംഗ്, സ്‌പോര്‍ട്‌സ് ഇന്‍സ്‌പെയര്‍ഡ് ലൈഫ് സ്റ്റൈല്‍ എന്നിവയാണ് പ്യൂമ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകള്‍.

പ്യൂമ.കോം എന്ന വെബ്‌സൈറ്റലിലൂടെ ആകെ വില്‍പ്പനയുടെ 7-8 ശതമാനം ആണ് നടക്കുന്നത്. 2021ല്‍ വില്‍പ്പനയില്‍ പ്യൂമ.കോം 175 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മിന്ത്ര, ഫ്ലിപ്കാര്‍ട്ട് , അജിയോ തുടങ്ങിയ ഷോപ്പിങ് സൈറ്റുകളിലെ ഏറ്റവും വലിയ എക്‌സ്റ്റേണല്‍ ബ്രാന്‍ഡും പ്യൂമയാണ്. 2021ല്‍ ആരംഭിച്ച 51 എണ്ണം ഉള്‍പ്പടെ പ്യൂമയ്ക്ക് ഇന്ത്യയില്‍ ് 411 ഷോറൂമുകളാണ് ഉള്ളത്. ആഗോള തലത്തില്‍ തന്നെ സ്‌പോര്‍ട്‌സ്‌വെയറിന്റെ വിപണിയില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടാവുന്നത്. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മക്കിന്‍സിയുടെ കണക്ക് പ്രകാരം 2025 ഓടെ 395 ബില്യണ്‍ രൂപയുടെ വിപണിയായി സ്‌പോര്‍ട്‌സ്‌വെയര്‍ മേഖല മാറും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com