ജുന്‍ജുന്‍വാലയുടെ ആകാശ എയര്‍ലൈന്‍; ആദ്യ ഫ്‌ളൈറ്റ് ജൂണിലെന്ന് പ്രഖ്യാപനം

ഇന്ത്യയുടെ വാരന്‍ബഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ പുതിയ എയര്‍ലൈന്‍ കമ്പനി ആകാശ എയര്‍ലൈന്‍സ് പറക്കാന്‍ സജ്ജം. ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനായ ആകാശ എയര്‍ തങ്ങളുടെ ആദ്യത്തെ ഫ്‌ളൈറ്റ് ജൂണിലാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ലൈസന്‍സുകള്‍ പൂര്‍ണമായി നേടാനുള്ള അവസാനഘട്ട ശ്രമത്തിലാണ് കമ്പനിയെന്നാണ് ചീഫ് എക്‌സിക്യൂട്ടീവ് വിനയ് ഡൂബെ വെള്ളിയാഴ്ച മാധ്യമങ്ങളെ അറിയിച്ചത്. ലോഞ്ച് തെയ്ത് 12 മാസത്തിനുള്ളില്‍ 18 വിമാനങ്ങളാണ് എയര്‍ലൈന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
ബജറ്റ് എയര്‍ലൈന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 72 വിമാനങ്ങള്‍ സ്വന്തമാക്കുമെന്നും ദക്ഷിണേന്ത്യന്‍ നഗരമായ ഹൈദരാബാദില്‍ നടന്ന എയര്‍ ഷോയില്‍ സംസാരിക്കവെ ഡൂബെ വ്യക്തമാക്കി.

ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ മറ്റ് ഇന്ത്യന്‍ എയര്‍ലൈനുകളുമായി മത്സരിക്കുന്ന ആകാശ എയര്‍, ഇക്കഴിഞ്ഞ നവംബറില്‍, ഏകദേശം 9 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 72 ബോയിംഗ് 737 മാക്‌സ് ജെറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി 2022 ഒക്ടോബറിലാണ് ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്ന് ആകാശ എയറിന് പ്രാഥമിക അനുമതി ലഭിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it