
ആഗോള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ യുഎഇയിലെ എമിറേറ്റുകള്‍ മല്‍സരത്തിലാണ്. വമ്പന്‍ ഓഫറുകളുമായി അബൂദബിയും ദുബൈയും മല്‍സരിക്കുമ്പോള്‍ താരതമ്യേന ചെറിയ എമിറേറ്റായ ഷാര്‍ജ, നിക്ഷേപകര്‍ക്ക് മുന്നില്‍ പുതിയ വാഗ്ദാനമാണ് വെക്കുന്നത്. വ്യവസായം തുടങ്ങാന്‍ ഭൂമി 100 വര്‍ഷത്തേക്ക് ലീസിന് നല്‍കും. ഷാര്‍ജ ഇസ്ലാമിക് ബാങ്കിന്റെ റിയല്‍ എസ്റ്റേറ്റ് ഡിവിഷനായ അസാസ് ആണ് ഇക്കാര്യം അറിയിച്ചത്. അറബ് വംശജരല്ലാത്തവര്‍ക്ക് 100 വര്‍ഷത്തേക്കാണ് ലീസ്. സ്വദേശികള്‍ക്ക് ഭൂമിയില്‍ സ്വതന്ത്ര കൈവശാവകാശവും നല്‍കും.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിക്ഷേപ രംഗത്ത് തുല്യത ഉറപ്പാക്കുന്നതാണ് പുതിയ പദ്ധതിയെന്ന് അസാസ് റിയല്‍ എസ്‌റ്റേറ്റ് ജനറല്‍ മാനേജര്‍ അഹമ്മദ് അല്‍ അമീരി പറഞ്ഞു. ഷാര്‍ജയിലെ വിവിധ വ്യവസായ മേഖലകളിലെ സ്ഥലം ഉപയോഗപ്പെടുത്തി നിക്ഷേപകര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനാണ് പദ്ധതി. ഒപ്പം എമിറേറ്റിന്റെ വ്യവസായ വളര്‍ച്ചയും ലക്ഷ്യമിടുന്നു. ഏറെ സാധ്യതകളുള്ള ഷാര്‍ജ അല്‍ സുജ വ്യവസായ പാര്‍ക്കില്‍ സ്ഥലം അനുവദിക്കുമെന്ന് അഹമ്മദ് അല്‍ അമീരി പറഞ്ഞു.
ഷാര്‍ജയില്‍ വ്യവസായ ഭൂമി 100 വര്‍ഷത്തേക്ക് ലീസിനെടുക്കാന്‍ വരുന്ന ചെലവുകളും കമ്പനി വെളിപ്പെടുത്തി. 9,500 ചതുരശ്ര അടി മുതല്‍ 30,000 ചതുരശ്ര അടിവരെ വിസ്തീര്‍ണമുള്ള ഇടങ്ങളാണ് ലീസിന് നല്‍കുന്നത്. 10,45,000 ദിര്‍ഹമാണ് (2.46 കോടി രൂപ) ഏറ്റവും കുറഞ്ഞ വില. തുക 24 മാസത്തെ തവണകളായി അടക്കുന്നതിനും സൗകര്യമുണ്ട്. യുഎഇ റെസിഡന്‍സ് വിസയുള്ള ആര്‍ക്കും സ്ഥലം ഏറ്റെടുക്കാം. വ്യത്യസ്ത വ്യവസായങ്ങള്‍ക്ക് ഉതകുന്ന ആധുനിക സംവിധാനങ്ങളുള്ള സുരക്ഷിതവും നിക്ഷേപ സൗഹൃദവുമായ സൗകര്യങ്ങളാണ് വ്യവസായ പാര്‍ക്കുകളില്‍ ഒരുക്കിയിട്ടുള്ളതെന്നും അസാസ് റിയല്‍ എസ്റ്റേറ്റ് കമ്പനി അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine