
കോഴിക്കോട് ആസ്ഥാനമായ കാപ്‌കോണ്‍ ഗ്രൂപ്പിന്റെ ലോഗോ അവതരണവും 1,000 ഫ്‌ളാറ്റുകളുടെ താക്കോല്‍ കൈമാറ്റ പ്രഖ്യാപനവും ഗ്രൂപ്പ് ചെയര്‍മാന്‍ സി അന്‍വര്‍ സാദത്ത് നിര്‍വ്വഹിച്ചു.
റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, കണ്‍സ്ട്രക്ഷന്‍ പദ്ധതികളിലൂടെ കാല്‍ നൂറ്റാണ്ട് കാലം പ്രവര്‍ത്തന പാരമ്പര്യമുള്ള കാലിക്കറ്റ് ലാന്റ് മാര്‍ക്ക് ഡെവലപ്പേഴ്‌സ് ഇനി മുതല്‍ കാപ്‌കോണ്‍ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
2025 ഡിസംബര്‍ 31 നകം 1000 ഫ്‌ളാറ്റുകള്‍ കൈമാറും. ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെ 25 വ്യത്യസ്തമായ പദ്ധതികള്‍ 3 വര്‍ഷത്തിനകം നടപ്പിലാക്കും. കേരള റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ആദ്യമായാണ് കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ഫ്‌ളാറ്റുകള്‍ ഒരു ഗ്രൂപ്പിന്റെതായി കൈമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെട്ടിട നിര്‍മാണ രംഗത്ത് കാല്‍ നൂറ്റാണ്ട് പാരമ്പര്യമുള്ള കാലിക്കറ്റ് ലാന്റ് മാര്‍ക്ക് ഡെവലപ്പേര്‍സും ബേസ് ലൈന്‍ പ്രൊജക്ടും ഇന്ത്യയിലും വിദേശത്തുമായി പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റ ഭാഗമായാണ് ഇരുവരും കാപ്‌കോണ്‍ ഗ്രൂപ്പുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
പന്തീരാങ്കാവിലുള്ള കാപ്പ്‌ക്കോണ്‍ ഗ്രൂപ്പിന്റെ പുതിയ സമുച്ചയമായ കാപ്പ്‌ക്കോണ്‍ സിറ്റിയില്‍ നടന്ന ഗ്രൂപ്പ് പ്രഖ്യാപനവേളയില്‍ മാനേജിംഗ് ഡയറക്ടര്‍ അക്ബര്‍ സാദിഖ് , ഡയറക്ടര്‍മാരായ അരുണ്‍ എസ്. ബാബു, ജിജോയ് എസ്. എന്നിവര്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine