വിറ്റുപോകാത്ത വീടുകൾക്ക് നല്ലകാലം വരുന്നു?

നിർമാണത്തിലിരിക്കുന്ന വീടുകൾക്ക് ജിഎസ്ടി നിരക്ക് കുറക്കാനുള്ള തീരുമാനം റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ആശ്വാസമാകും. ഞായറാഴ്ച ചേർന്ന ജിഎസ്ടി കൗൺസിലിലാണ് പ്രഖ്യാപനമുണ്ടായത്.

ചെലവു കുറഞ്ഞ വീടുകൾക്ക് (affordable housing) ജിഎസ്ടി 8 ശതമാനത്തിൽ നിന്ന് 1 ശതമാനമായി കുറച്ചപ്പോൾ മറ്റുള്ള വീടുകൾക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായിട്ടാണ് നികുതി കുറച്ചത്.

45 ലക്ഷം രൂപവരെയുള്ളവയെയാണ് ചെലവ് കുറഞ്ഞ വീടുകൾ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മെട്രോ നഗരങ്ങളിൽ 60 ചതുരശ്ര മീറ്റർ കാർപെറ്റ് ഏരിയ ഉള്ളതും മറ്റിടങ്ങളിൽ 90 ചതുരശ്ര മീറ്റർ കാർപെറ്റ് ഏരിയ ഉള്ളതുമാണ് അഫൊഡബിൾ വിഭാഗത്തിൽ പെടുക.

നിരക്ക് കുറയുന്നതോടെ ഭവന ഉപഭോക്താക്കൾക്ക് 6-7 ശതമാനത്തോളം ചെലവ് കുറയും. ഭവന പ്രൊജക്റ്റുകളുടെ ഡിമാൻഡ് ഉയർത്തുന്നതിനും റിയൽ എസ്റ്റേറ്റ് രംഗത്തെ കൺസ്യൂമർ സെന്റിമെൻറ്റ് മെച്ചപ്പെടുത്തുന്നതിനും ഈ നീക്കം സഹായകരമാകും. വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരുന്ന ഏപ്രിൽ മാസത്തിലേക്ക് തീരുമാനം വൈകിപ്പിക്കാൻ സാധ്യതയുണ്ട്.

നികുതി കുറക്കുമ്പോൾ ബിൽഡർമാർക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമാകില്ലെങ്കിലും വിൽപന ഉയർന്നാൽ ആ നഷ്ടം പരിഹരിക്കാനാവുമെന്നാണ് കമ്പനികൾ കണക്കുകൂട്ടുന്നത്.

രാജ്യത്തെ പ്രധാന നഗരങ്ങളിലായി 5.88 അൺസോൾഡ് ഇൻവെന്ററിയാനുള്ളത്. ഇതിന് ഡിമാൻഡ് ഉയരുമെന്നാണ് കണക്കാക്കുന്നത്.

ആർബിഐ പലിശ നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ബാങ്കുകൾ ഉപഭോക്താക്കൾക്ക് കൈമാറുകയാണെങ്കിൽ അതും ഭവന പ്രൊജക്റ്റുകളുടെ ഡിമാൻഡ് ഉയർത്തും. കേന്ദ്ര സർക്കാരിന്റെ 'ഹൗസിംഗ് ഫോർ ഓൾ-2022' പദ്ധതിയുടെ ടാർഗറ്റ് നേടാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it