കേരളത്തിലെ 50% ബില്‍ഡര്‍മാരും 3 വര്‍ഷത്തിനകം രംഗം വിടുമെന്ന്  അനറോക്ക് ഗ്രൂപ്പ് ചെയര്‍മാന്‍

കേരളത്തിലെ 50% ബില്‍ഡര്‍മാരും 3 വര്‍ഷത്തിനകം രംഗം വിടുമെന്ന് അനറോക്ക് ഗ്രൂപ്പ് ചെയര്‍മാന്‍

Published on

നിലവിലെ വിപരീത സാഹചര്യങ്ങളില്‍ കേരളത്തിലെ 50 ശതമാനം

ബില്‍ഡര്‍മാരും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ രംഗത്ത് നിന്ന്

അപ്രത്യക്ഷമാകുമെന്ന് റിയല്‍ എസ്റ്റേറ്റ് സേവന കമ്പനിയായ അനറോക്ക്

ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അനുജ് പുരി. സാമ്പത്തിക അച്ചടക്കത്തിലും

നിര്‍മ്മാണ നിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച ഭരണം ഉറപ്പാക്കി

മുന്നോട്ടുപോകുന്ന റിയല്‍ എസ്‌റ്റേറ്റ് സംരംഭകര്‍ക്കു മാത്രമേ ഭാവിയില്‍

നിലനില്‍ക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിലവിലുള്ള സംരംഭകരില്‍ എണ്‍പത് ശതമാനം വരെ

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ രംഗം വിടാനുള്ള സാധ്യതയും  ക്രെഡായ്

കേരള ചാപ്റ്ററിന്റെ സംസ്ഥാന സമ്മേളനത്തില്‍ ധവള പത്രം അവതരിപ്പിച്ചു

സംസാരിക്കവേ  അനുജ് പുരി ചൂണ്ടിക്കാട്ടി.ഈ വ്യവസായത്തിലെ

ചെറുകിടക്കാര്‍ക്ക് കടുത്ത മത്സരം നേരിടാന്‍ കഴിയാതെ വരും. കേരളത്തില്‍

കെട്ടിട നിര്‍മ്മാണ ബിസിനസ് വളര്‍ച്ച ഏറ്റവും മന്ദഗതിയിലാകും. തീരദേശ

സംരക്ഷണ നിയമത്തിന്റെ കുരുക്കുകളും പൊതുവായുള്ള സാമ്പത്തിക തളര്‍ച്ചയും

ഇതിന്റെ പ്രാധാന കാരണങ്ങളായിട്ടുണ്ട്.

വര്‍ദ്ധിച്ച

സ്ഥല വിലയും ഉയര്‍ന്ന നികുതി നിരക്കുകളും വലിയ വെല്ലുവിളികളാണ്.വായ്പ

ലഭിക്കാനുള്ള ചെലവും ദുര്‍വഹമായിട്ടുണ്ട്. ലൈസന്‍സ് നിബന്ധനകളും

നിര്‍മ്മാണച്ചെലവിലെ വര്‍ദ്ധനയും പ്രശ്‌നങ്ങളാകുന്നതിനിടെ വില

സ്വാഭാവികമായി ഉയരുന്നു. അതേസമയം, വിപണനം കുറയുകയാണ്. മേഖലയുടെ

തളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു ഈ ഘടകങ്ങളെല്ലാം ചെര്‍ന്നെന്ന് അനറോക്ക്

ഗ്രൂപ്പ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

ബാങ്കുകള്‍

ലേലത്തിനു വച്ച സ്ഥലങ്ങളുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ടുണ്ടായ വര്‍ദ്ധന

23 മടങ്ങാണെന്ന് സ്ഥാനമൊഴിയുന്ന  ക്രെഡായ് കേരള ചാപ്റ്റര്‍ ചെയര്‍മാന്‍

വെളിപ്പെടുത്തിയിരുന്നു.എല്ലാ ബാങ്കുകളും ജാമ്യ മുതലുകള്‍ ലേലം

ചെയ്യുകയാണ്. വായ്പയെടുത്ത മൂലധനവുമായാണ് ബിസിനസ് നടക്കുന്നതെന്ന കാര്യമാണ്

ഇതോടെ വ്യക്തമാകുന്നത്. ബിസിനസിലെ ലാഭം വളരെ ലോലമായി മാറുന്നു ഇതു

മൂലം.മറ്റു ബിസിനസുകള്‍ നന്നായി നടന്നാലേ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക്

പണം വരൂ.

ടെക്‌നോളജി പോലുള്ള മേഖലകളെ

അപേക്ഷിച്ച് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ മുതല്‍ മുടക്കിനും

അദ്ധ്വാനത്തിനും ആനുപാതികമായി റിട്ടേണില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്.

പോയ കാലത്ത് സ്ഥിതി ഏറെ മെച്ചമായിരുന്നു. തുറന്നുപറഞ്ഞാല്‍ ഈ മേഖലയിലെ

സംരംഭകര്‍ ഉണ്ടാക്കുന്ന ലാഭം വളരെ കുറവാണിപ്പോള്‍.

ലിക്വിഡിറ്റിയില്ലായ്മയാണ് റിയല്‍ എസ്‌റ്റേറ്റ് ബിസിനിസുകാര്‍ നേരിടുന്ന

പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ഇതു സാരമായിത്തുടങ്ങിയത് നോട്ട്

നിരോധനത്തോടെയാണ്. ജി എസ് ടി വന്നതോടെ ഗുരുതരമായ പ്രശ്‌നം 2018 ലെ

ഐഎല്‍എഫ്എസ് തകര്‍ച്ചയ്ക്കു ശേഷം അതിരൂക്ഷമായി.

ഇതര

സംസ്ഥാനങ്ങളില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ കേരളത്തിലുണ്ട്.റിയല്‍

എസ്‌റ്റേറ്റ് മേഖലയിലെ ബിസിനസുകാര്‍ക്ക് ഇവിടെ പണം നല്‍കാന്‍

എന്‍.ബി.എഫ്.സികള്‍ സന്നദ്ധമല്ല. മറ്റൊരു തരത്തില്‍ കേരളത്തിലെ

ബിസിനസുകാര്‍ക്ക് അത് ഗുണമായി. അത്രയും കുറച്ചേ ഇവിടെ വായ്പാ

ബാധ്യതയുള്ളൂ.സ്വന്തം പണത്തിനും പുറമേ സുഹൃത്തുക്കളില്‍ നിന്നും

പ്രാവാസികളില്‍ നിന്നും മറ്റും സംഭരിച്ച പണം മുടക്കിയാണ് കേരളത്തിലെ

ബിസിനസുകാര്‍ സംരംഭങ്ങളാരംഭിച്ചത്.

ഇവിടത്തേക്കാള്‍

വളരെ മോശമാണ് മറ്റ് സംസ്ഥാനങ്ങളിലെ റിയല്‍ എസ്‌റ്റേറ്റ് മേഖല. കഴിഞ്ഞ

അഞ്ച് വര്‍ഷങ്ങളില്‍ ബിസിനസിനുണ്ടായ തളര്‍ച്ച മൂലം ഈ മേഖലയില്‍

ഇപ്പോഴുള്ളവരുടെ പകുതി അനന്തരാവകാശികള്‍ പോലും വേറെ ജീവിത മാര്‍ഗ്ഗങ്ങള്‍

തേടുകയാണ്. ആധുനിക വിദ്യാഭ്യാസത്തിന്റെ ബലത്തില്‍ വിദേശത്ത് ജോലികള്‍

നേടാനും സ്റ്റാര്‍ട്ടപ്പുകളുടെ ഭാഗമാകാനുമാണ് അവര്‍ക്കു താല്‍പ്പര്യം. അഥവാ

തിരികെവന്നാലും ഇവിടത്തെ ദുരവസ്ഥയുമായി  അവര്‍ക്ക് പൊരുത്തപ്പെടാനാകില്ല.

-അദ്ദേഹം പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com