കേരളത്തില്‍ മാള്‍ വസന്തം

കേരളത്തില്‍ ഇനി വരാന്‍ പോകുന്നത് മാള്‍ വസന്തത്തിന്റെ നാളുകള്‍. നിലവില്‍ ചെറുതും വലുതുമായി 20 ഓളം മാളുകള്‍ ഉള്ള കേരളത്തില്‍ 2020 ഓടെ എണ്ണം 35 ആയി ഉയരും. വിവിധ ജില്ലകളിലായി ഏഴ് മാളുകളാണ് 2017ല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2019 ഓടെ ഒന്‍പതു പുതിയ മാളുകള്‍കൂടി പ്രവര്‍ത്തനക്ഷമാകും. അഞ്ചോളം മാളുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രേഖാമൂലം അനുമതി ലഭിച്ചു കഴിഞ്ഞു.

ലുലു കൊച്ചിയുടെ സാന്നിധ്യം അടക്കമുള്ള കാര്യങ്ങള്‍കൊണ്ട് കേരളത്തിന്റെ മാള്‍ തലസ്ഥാനമെന്ന വിശേഷണം ഇപ്പോള്‍ എറണാകുളത്തിന് സ്വന്തമാണ്. ലുലുവിന്റെ സംസ്ഥാനത്തെ മറ്റൊരു ബൃഹത്തായ മാള്‍ വരുന്നത് തിരുവനന്തപുരത്താണ്. ഇതോടൊപ്പം മലബാര്‍ ഗ്രൂപ്പിന്റെ 650 കോടി രൂപ മുതല്‍ മുടക്കുള്ള മാള്‍ ഓഫ് ട്രാവന്‍കൂറും സംസ്ഥാന തലസ്ഥാനത്ത് വരുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായ പ്രസ്റ്റീജ് ഗ്രൂപ്പാണ് മാള്‍ രംഗത്ത് നിക്ഷേപം നടത്തുന്ന മറ്റൊരു വമ്പന്‍.

കൊച്ചി കേന്ദ്രീകരിച്ച്, കാക്കനാട്, ഇടപ്പള്ളി, കുണ്ടന്നൂര്‍ എന്നിവിടങ്ങളിലായി മൂന്നു മാളുകളാണ് പ്രസ്റ്റീജ് ഗ്രൂപ്പ് ഒരുക്കുന്നത്. ഇതിനു പുറമെ, എന്‍ ആര്‍ ഐ ഗ്രൂപ്പുകളുടെ നിക്ഷേപത്തില്‍ കണ്ണൂരില്‍ ഒരുങ്ങുന്ന താന സ്‌ക്വയര്‍, മാനന്തവാടിയില്‍ ഒരുങ്ങുന്ന മാള്‍ ഓഫ് കല്ലാട്ട്, ആലപ്പുഴ ചാരുംമൂടില്‍ ഒരുങ്ങുന്ന കെന്‍സ മാള്‍, തിരൂരിലെ താരിഫ് മാള്‍, തൃശ്ശൂരില്‍ ഒരുങ്ങുന്ന ഹൈലൈറ്റ് മാള്‍ എന്നിവയാണ് പേരെടുത്ത് പറയാവുന്ന ഭാവി മാളുകള്‍. 2019 ല്‍ കമ്മീഷന്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കാം എന്ന രീതിയിലാണ് ഭൂരിപക്ഷം മാളുകളു ടെയും നിര്‍മാണം പുരോഗമിക്കുന്നത്.

''മാളുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ കൊച്ചിയെ മാറ്റി നിര്‍ത്തിയാല്‍, മുന്നോട്ടു കുതിക്കുന്നത് വടക്കന്‍ കേരളമാണ്. കൊച്ചിയില്‍ മാളുകള്‍ക്ക് ഇനിയും സാധ്യതയുണ്ട്. ജനങ്ങളുടെ പര്‍ച്ചേസിംഗ് പവറില്‍ വന്ന മാറ്റം, ഉയര്‍ന്ന ശമ്പളം തുടങ്ങിയ ഘടകങ്ങള്‍ തന്നെയാണ് ഇതിനു കാരണം. കുറഞ്ഞത് മൂന്നു ലക്ഷം ജനങ്ങളുള്ള പട്ടണങ്ങളാണ് മാളുകള്‍ നിര്‍മിക്കുന്നതിനായി തെരഞ്ഞെടുക്കുന്നത്. ജനങ്ങളുടെ വരുമാനം, അരുടെ ക്രയശേഷി, അഭിരുചികള്‍, ആര്‍ക്കൊക്കെ അവിടെ കട തുറ

ക്കാന്‍ താല്‍പ്പര്യം കാണും, അവരില്‍ നിന്നു ലഭിക്കാന്‍ സാധ്യതയുള്ള വാടക എന്നിവയെല്ലാം പരിശോധിച്ച ശേഷമാണ് നിര്‍മാണം. അതിനാല്‍ അടിതെറ്റാനുള്ള സാധ്യത വിരളമാണ്. അതിനാല്‍തന്നെ കേരളത്തില്‍ മാളുകള്‍ വര്‍ദ്ധിക്കുന്നത് പോസിറ്റിവ് ആയി വേണം കാണാന്‍'' മാള്‍ നിര്‍മാണ രംഗത്തെ പ്രമുഖ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ടൈംസ് റീറ്റെയ്ല്‍ മാനേജിംഗ് ഡയറക്റ്റര്‍ ശ്രീനിവാസന്‍ വാസുദേവന്‍ പറയുന്നു.

ടൈംസ് റീറ്റെയിലിന് കീഴില്‍ നാലു മാളുകളുടെ നിര്‍മാണപ്രവര്‍ത്തനം പ്രാരംഭദിശയിലാണ്.

അണിയറയില്‍ ഒരുങ്ങുന്ന മാളുകള്‍

മാള്‍ ഓഫ് ട്രാവന്‍കൂര്‍

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി എട്ട് മില്യണ്‍ ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന രീതിയില്‍ ആറ് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 650 കോടി രൂപ മുതല്‍ മുടക്കിലാണ് മാള്‍ ഓഫ് ട്രാവന്‍കൂര്‍ വരുന്നത്. ആഗോള ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ 300 റീറ്റെയ്‌ലര്‍മാരാണ് മാള്‍ ഓഫ് ട്രാവന്‍കൂറിനെ സമ്പൂര്‍ണ്ണ ഷോപ്പിംഗ് ഡെസ്റ്റിനേഷന്‍ ആക്കുന്നതിനായി

ഒരുങ്ങുന്നത്. ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഷോറൂമുകള്‍ ലീസിനു കൊടുത്തു തുടങ്ങി.

ലുലു തിരുവനന്തപുരം

കൊച്ചിയിലെ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാളിന്റെ വിജയത്തിന് ശേഷം, തിരുവനന്തപുരം ജില്ലയിലെ ആക്കുളത്ത് 19 ഏക്കര്‍ വിസ്തൃതിയിലാണ് രണ്ടാമത്തെ ലുലുമാള്‍ വരുന്നത്. രണ്ടു നിലകളിലായി 20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആയിരിക്കും മാള്‍ വരുന്നത്. മാളിനോട് അനുബന്ധിച്ച് 150 മുറികളോട് കൂടിയ ഒരു ലക്ഷ്വറി ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്റ

റും ഉണ്ടായിരിക്കും. ഫാമിലി അമ്യൂസ്‌മെന്റ് സെന്ററുകള്‍, 3500 പേരെ ഉള്‍ക്കൊള്ളുന്ന റെസ്റ്റൊറന്റ്, ഒമ്പത് മള്‍ട്ടി

പ്‌ളെക്‌സ് തീയറ്റര്‍ എന്നിവയും തലസ്ഥാന നഗരിയിലെ ലുലുവിനെ വ്യത്യസ്തമാക്കുന്നു.

താരിഫ് മാള്‍

മലപ്പുറം തിരൂരില്‍ 1.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വരുന്ന താരിഫ് മാള്‍ അഞ്ചു നിലകളിലായി നൂറിടുത്ത് റീറ്റെയ്‌ലര്‍മാര്‍ക്ക് സ്‌പെയ്‌സ് നല്‍കുന്നു. 100 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യത്തോടെയാണ് മാള്‍ പ്രവര്‍ത്തമാരംഭിക്കുന്നത്. ഏകദേശം 80 കോടി രൂപയാണ്, സ്ഥലവില കൂടാതെയുള്ള മുടക്കുമുതല്‍. 2018 ആദ്യം പ്രവര്‍ത്തനമാരംഭിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

താന സ്‌ക്വയര്‍

ദുബായ് ആസ്ഥാനമായ ആല്‍ഫാ വണ്‍ ഗ്ലോബല്‍ ബില്‍ഡേഴ്‌സ് പ്രൊമോട്ടര്‍മാരായി, കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഷോ

പ്പിംഗ് മാളാണ് താന സ്‌ക്വയര്‍ഷോപ്പിംഗ് സെന്ററുകള്‍, ബാങ്കുകള്‍, പ്‌ളേ ഏരിയ, ഫുഡ് കോര്‍ട്ടുകള്‍ തുടങ്ങിയ എല്ലാ

സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. 150 കാറുകള്‍ക്കാണ് ഒരേസമയം പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

മാള്‍ ഓഫ് കല്ലാട്ട്

രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വയനാട്ടിലെ മാനന്തവാടിയില്‍ മാള്‍ ഓഫ് കല്ലാട്ട് ഒരുങ്ങുന്നത്. ഏകദേശം 110 കോടി രൂപയുടെ നിക്ഷേപമാണ് സ്ഥലവിലയ്ക്ക് പുറമെ മാള്‍ ഓഫ് കല്ലാട്ടിനായി നടന്നിരിക്കുന്നത്. കല്ലാട്ട് ബിസിനസ് ഗ്രൂപ്പാണ് പ്രധാന പ്രമോട്ടര്‍മാര്‍.

80 സ്റ്റോറുകളും 150 കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. വയനാടിന്റെ തനതു ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായുള്ള എക്‌സ്‌ക്ലൂസിവ് സ്റ്റോറുകള്‍ മാള്‍ ഓഫ് കല്ലാട്ടിന്റെ പ്രത്യേകതയാണ്. 2018 പ്രവര്‍ത്തനം ആരംഭിയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

കെന്‍സ മാള്‍

ആലപ്പുഴ ജില്ലയിലെ ചാരുംമൂടില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കെന്‍സ മാള്‍ വലുപ്പത്തില്‍ ചെറിയ വിഭാഗത്തില്‍ പെടുന്ന മാളാണ് എങ്കിലും, ആലപ്പുഴയുടെ ഷോപ്പിംഗ് ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായുള്ള ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തീയറ്റര്‍ കോംപ്ലെക്‌സ്, ഫുഡ് കോര്‍ട്ട്, ഹൈപ്പര്‍മാര്‍ക്കറ്റ്, മറ്റു റീറ്റെയ്ല്‍ സ്റ്റോറുകള്‍ എന്നിവ ഇതിലുണ്ട്.

പ്രസ്റ്റീജ് ഗ്രൂപ്പ് മാളുകള്‍

സംസ്ഥാനത്ത് മാളുകള്‍ ഉണ്ടാക്കുന്ന വരുമാനത്തില്‍ കണ്ണും നട്ട് ബാംഗ്ലൂര്‍ ആസ്ഥാനമായ പ്രസ്റ്റീജ് ഗ്രൂപ്പും കേരളത്തില്‍ നിക്ഷേപത്തിന് തയ്യാറെടുത്തു കഴിഞ്ഞു. കൊച്ചി കേന്ദ്രീകരിച്ച്, കാക്കനാട് , ഇടപ്പള്ളി, കുണ്ടന്നൂര്‍ എന്നിവിടങ്ങളിലായി മൂന്നു മാളുകളാണ് പ്രസ്റ്റീജ് ഗ്രൂപ്പ് ഒരുക്കുന്നത്. മാളുകള്‍ക്ക് പേരിട്ടിട്ടില്ല. നിര്‍മാണ പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നു.

Related Articles
Next Story
Videos
Share it