റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അസാധാരണമായ പ്രവണതകള്‍; ഡിമാന്‍ഡില്‍ കുറവെങ്കിലും വില കുതിച്ചുയരുന്നു

വീടുകള്‍ വിറ്റുപോകുന്നില്ലെങ്കിലും പുതുതായി നിര്‍മിക്കുന്നവയുടെ എണ്ണം കൂടുന്നു
real estate
Image courtesy: Canva
Published on

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖല അസാധാരണമായ പ്രവണതകള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. സാധാരണ ആവശ്യകതയും വിതരണവും (Demand and supply) സംബന്ധിച്ച സിദ്ധാന്തങ്ങളൊന്നും ഈ മേഖലയില്‍ ബാധകമല്ലെന്ന് തോന്നുന്നു. വിറ്റുപോകാത്ത വീടുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പുതുതായി നിര്‍മിക്കുന്ന വീടുകളുടെ എണ്ണം ഓരോ മാസവും കൂടിക്കൊണ്ടിരിക്കുന്നു. ഡിമാന്‍ഡില്‍ കുറവ് വന്നെങ്കിലും വില കുതിച്ചുയരുകയും ചെയ്യുന്നു.

ഇന്ത്യ ഒരു വികസ്വര രാജ്യമാണെങ്കിലും മുംബൈ, ഡല്‍ഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ചില അപ്പാര്‍ട്ട്മെന്റുകളുടെ വില ന്യൂയോര്‍ക്ക്, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളിലേതിന് തുല്യമോ അധികമോ ആണ്. എന്നാല്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് സ്വന്തമായി ചെറിയ വീട് എന്നത് പോലും ആഡംബരമായിരിക്കുന്നു. അത്യാവശ്യ ചെലവുകള്‍ പോലും മാറ്റിവെച്ച് വലിയ തുക മാസ തവണകള്‍ അടച്ചാലല്ലാതെ പലര്‍ക്കും ജീവിത കാലം മുഴുവനുള്ള സമ്പാദ്യം നീക്കിവെച്ചാലും വീട് സ്വന്തമാക്കാന്‍ തികയില്ല. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ശരാശരി ശമ്പളക്കാരന് മുംബൈയില്‍ 1184 ചതുരശ്രയടി വിസ്തീര്‍ണമുള്ള രണ്ട് ബെഡ്റൂം ഫ്ളാറ്റ് സ്വന്തമാക്കണമെങ്കില്‍ തങ്ങളുടെ 109 വര്‍ഷത്തെ സമ്പാദ്യം ആവശ്യമായി വരും. ഡല്‍ഹിയില്‍ 35 വര്‍ഷത്തെ സമ്പാദ്യം ഉണ്ടെങ്കില്‍ പോലും ഒരു ഫ്ളാറ്റ് വാങ്ങുന്നത് ബുദ്ധിമുട്ടായിരിക്കും.

മുംബൈയില്‍ അഞ്ച് ലക്ഷം വീടുകള്‍ വിറ്റുപോകാതെ കിടക്കുമ്പോഴാണ് ബില്‍ഡര്‍മാര്‍ കഴിഞ്ഞ വര്‍ഷം ഒരുലക്ഷം പുതിയ വീടുകള്‍ നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിറ്റുപോകാത്ത ആകെ വീടുകളുടെ എണ്ണം പൂനയില്‍ 2.4 ലക്ഷവും ഹൈദരാബാദില്‍ 68,500 ഉം ആണ്. പല നഗരങ്ങളിലും ചില പ്രദേശങ്ങളില്‍ ആഡംബര ഭവനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ട്.

ബഡ്ജറ്റ് ഹോമുകളും വിറ്റുപോകുന്നുണ്ട്. എന്നാല്‍ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും മധ്യവര്‍ഗത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും പൊതുവെ വില്‍പ്പനയെ പ്രതി കൂലമായി ബാധിക്കുന്നു. ആഗോള നിലവാരം വെച്ച് നോക്കുമ്പോള്‍ പോലും ഇന്ത്യയിലെ വീടുകളുടെ വില ജനങ്ങളുടെ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണ്.

സര്‍ക്കാര്‍, അനാരോഗ്യകരമായ ഈ പ്രവണതകള്‍ മനസിലാക്കി, നിര്‍മാണത്തിനും മറ്റ് നിയമനടപടിക്രമങ്ങള്‍ക്കും വേണ്ടിവരുന്ന ചെലവുകള്‍ കുറച്ച് സാധാരണക്കാരനും വീട് പ്രാപ്യമാക്കേണ്ടതുണ്ട്.

(Originally published in Dhanam Magazine 15 July 2025 issue.)

India’s real estate sees a paradox: rising construction and prices despite falling demand and unsold inventory.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com