പ്രവാസി നിക്ഷേപവും അടിസ്ഥാന സൗകര്യ വികസനവും: കുതിച്ചുയർന്ന് കൊച്ചി ഭവനവിപണി; ₹2,000 കോടിയുടെ 'പൂർവ സിറ്റിസ്പയറുമായി' പുറവങ്കര

ഐടി കേന്ദ്രങ്ങൾക്കും പ്രധാന ഗതാഗത ഇടനാഴികൾക്കും സമീപമുള്ള ഇടപ്പള്ളിയിൽ, 2000 കോടി രൂപ വികസന മൂല്യമുള്ള 'പൂർവ സിറ്റിസ്പയർ' പദ്ധതിയുമായി പുറവങ്കര
Puravankara New Project Kochi
പൂർവ സിറ്റിസ്പയർImage Source: Puravankara
Published on: 

അടിസ്ഥാന സൗകര്യ വികസനവും ഐടി-വാണിജ്യ മേഖലകളിലെ തൊഴിലവസരങ്ങളിലെ വർദ്ധനവും കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് വിപണിക്ക് ശക്തമായ വളർച്ചാ അടിത്തറയൊരുക്കുന്നു. നഗരത്തിന്റെ പരമ്പരാഗത വാണിജ്യ കേന്ദ്രങ്ങൾക്ക് പുറത്തുള്ള (Off-CBD) പ്രദേശങ്ങളിലാണ് ഇപ്പോൾ നിക്ഷേപകരുടെ പ്രധാന ശ്രദ്ധ. ഇത്തരം മേഖലകളിൽ ഭവനവിലയിൽ പ്രതിവർഷം ശരാശരി 11 ശതമാനത്തോളം വളർച്ചയാണ് രേഖപ്പെടുത്തുന്നതെന്ന് പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ പുറവങ്കര ലിമിറ്റഡിന്റെ സൗത്ത് സി.ഇ.ഒ ആയ മല്ലന സസാലു പറഞ്ഞു.

പ്രവാസി നിക്ഷേപവും ഓഫ്-സിബിഡി ട്രെൻഡും

കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡിന്റെ സമീപകാല പഠന റിപ്പോർട്ടുകൾ പ്രകാരം ഇടപ്പള്ളി പോലുള്ള ഇടനാഴികളിലേക്ക് പ്രീമിയം ഭവന ഉപഭോക്താക്കൾ വലിയതോതിൽ ആകർഷിക്കപ്പെടുന്നുണ്ട്. കൊച്ചിയിലെ ആകെ ഭവന ആവശ്യകതയുടെ 20 മുതൽ 30 ശതമാനം വരെ പ്രവാസി നിക്ഷേപകരിൽ നിന്നാണെന്നത് വിപണിയുടെ ദീർഘകാല നിക്ഷേപ സാധ്യതകളെയാണ് അടിവരയിടുന്നത്. ദീര്‍ഘകാല നിക്ഷേപത്തിനും താമസത്തിനുമുള്ള കേന്ദ്രമെന്ന നിലയില്‍ കൊച്ചിയുടെ പ്രാധാന്യം ഇത് അടിവരയിടുന്നു.

കാക്കനാട് ഇൻഫോപാർക്ക്, സ്മാർട്ട്‌സിറ്റി തുടങ്ങിയ പ്രധാന തൊഴിൽ കേന്ദ്രങ്ങളിലേക്കുള്ള സുഗമമായ യാത്രാസൗകര്യവും കൊച്ചി മെട്രോ, ദേശീയപാത 66, 544 എന്നിവയുടെ സാമീപ്യവും ഇടപ്പള്ളിയെ നഗരത്തിലെ ഏറ്റവും ആകർഷകമായ പാർപ്പിട മേഖലയാക്കി മാറ്റിയതായി മല്ലന സസാലു വിലയിരുത്തുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക അന്തരീക്ഷവും ഗുണമേന്മയുള്ള ജീവിതശൈലി ഭവനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയും കൊച്ചിയെ തങ്ങളുടെ പ്രധാന വിപണിയായി നിലനിർത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Puravankara new residential project launch
പുറവങ്കര ലിമിറ്റഡിന്റെ സൗത്ത് സി.ഇ.ഒ, മല്ലന സസാലു; പ്രസിഡൻ്റ് & ഗ്രൂപ്പ് ഹെഡ് - കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് & സിഎസ്ആർ, അഭിനവ് കാഞ്ചൻImage Source: Puravankara

'പൂർവ സിറ്റിസ്പയർ': സവിശേഷതകൾ

കൊച്ചിയുടെ വിപണി സാധ്യതകൾ പ്രയോജനപ്പെടുത്തി ഇടപ്പള്ളിയിൽ 18 ഏക്കർ വിസ്തൃതിയിലുള്ള സംയോജിത ടൗൺഷിപ്പായ 'പൂർവ സിറ്റി'യുടെ ഭാഗമായി 2,000 കോടി രൂപ വികസന മൂല്യമുള്ള (GDV) 'പൂർവ സിറ്റിസ്പയർ' (Purva Cityspire) പദ്ധതി പുറവങ്കര അവതരിപ്പിച്ചു.

  • രൂപകൽപ്പന: 33 നിലകൾ വരെയുള്ള ആറ് ടവറുകളിലായി 1,056 പ്രീമിയം 2, 3 ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളാണുള്ളത് (1,271 – 1,895 ചതുരശ്ര അടി). പ്രാരംഭ വില 1.44 കോടി രൂപ. ഓരോ നിലയിലും ആറ് വീടുകൾ വീതം സ്വകാര്യതയും വായുസഞ്ചാരവും ഉറപ്പാക്കുന്ന രൂപകൽപ്പനയാണ് സ്വീകരിച്ചിരിക്കുന്നത്.

  • സൗകര്യങ്ങൾ: 50 ശതമാനത്തിലധികം തുറസ്സായ ഇടങ്ങൾ, 42,700 ചതുരശ്ര അടിയിൽ രണ്ട് ക്ലബ് ഹൗസുകൾ, ഗോൾഫ് സിമുലേറ്റർ, സ്വകാര്യ ബൗളിംഗ് അലേ, ഉയരത്തിലുള്ള വർക്ക് ഫ്രം ഹോം ഡെക്കുകൾ തുടങ്ങി 40-ലധികം സൗകര്യങ്ങൾ പദ്ധതിയിലുണ്ട്.

  • നിർമ്മാണം: കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (K-RERA) മൂന്ന് ഘട്ടങ്ങളിലായി രജിസ്റ്റർ ചെയ്ത പദ്ധതി, 2031 ജൂലൈ മുതൽ 2033 ജൂൺ വരെയുള്ള കാലയളവിൽ പൂർത്തിയാകും.

Puravankara has launched Purva Cityspire, a ₹2,000-crore gross development value residential project in Edappally, Kochi, comprising 1,056 apartments across six towers.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```