പലിശ നിരക്ക് ഉയർന്നാലും ഭവന ഡിമാന്റിൽ താഴ്ചയില്ല, റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് നേട്ടം

ഹൗസിംഗ് ഫിനാൻസ് കമ്പനികൾക്കും മികച്ച വളർച്ച, നിഷ്ക്രിയ ആസ്തികൾ കുറയുന്നു
പലിശ നിരക്ക് ഉയർന്നാലും ഭവന ഡിമാന്റിൽ താഴ്ചയില്ല, റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് നേട്ടം
Published on

കഴിഞ്ഞ മൂന്ന് മാസത്തിൽ റിസർവ് ബാങ്ക് (RBI) പലിശ നിരക്കുകൾ മൂന്ന് പ്രാവശ്യമായി 1.40 % ഉയർത്തിയപ്പോൾ ഭവന വായ്‌പകളും (Home Loans) മറ്റ് വ്യക്തിഗത വായ്പകളും എടുക്കുന്നവർക്ക് പ്രതിമാസ അടവിൽ വർധനവ് ഉണ്ടായി. ഇത് കൊണ്ട് ഭവനങ്ങൾക്കും, ഭവന വായ്‌പകൾക്കും ഡിമാൻറ്റ് കുറഞ്ഞിട്ടില്ല. ഭവന വായ്‌പകളിൽ 11 % വർദ്ധനവ് 2022-23 ൽ പ്രതീക്ഷിക്കുന്നതായി ഐ സി ആർ എ റേറ്റിംഗ്സ് അഭിപ്രായപ്പെട്ടു. മുൻപ് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 2 ശതമാനം കൂടുതലാണ്.

ഹൗസിംഗ് ഫിനാൻസ് കമ്പനികളുടെ വായ്‌പകൾ 2022 മാർച്ചിൽ 12.2 ലക്ഷം കോടി രൂപയായിരുന്നു. മൊത്തം നിഷ്ക്രിയ ആസ്തികൾ 3.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നിഷ്ക്രിയ ആസ്തികൾ 2.7 % മുതൽ 3 % വരെ കുറയുമെന്ന് കരുതുന്നു.

ചില പ്രമുഖ റിയൽ എസ്റ്റേറ്റ് (Real Estate) കമ്പനികൾ വമ്പൻ ഭവന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത് . ഗോദ്രെജ് പ്രോപ്പർട്ടീസ് 15000 കോടി രൂപയുടെ പദ്ധതികളാണ് 2022-23 ൽ നടപ്പാക്കുന്നത്. ഭൂമി നേരിട്ട് വാങ്ങിയും, ഭൂ ഉടമകളുമായി ധാരണയിലും പുതിയ പദ്ധതികൾ നടപ്പാക്കുന്നതായി കമ്പനിയുടെ എക്സിക്യു്ട്ടിവ് ചെയർമാൻ പിറോജ് ഷാ ഗോദ്രെജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിൽ ജൂൺ കാലയളവിൽ സെയിൽസ് ബുക്കിംഗ് അഞ്ച് ഇരട്ടി വർധിച്ച് 2520 കോടി രൂപയായി.

മറ്റൊരു പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡ് (Shobha Limited) 2021 -22 ൽ റെക്കോർഡ് 4.91 ദശലക്ഷം ചതുരശ്ര അടി അളവിൽ കെട്ടിടങ്ങൾ നിർമിച്ചു നൽകി. 2022-23 ആദ്യ പാദത്തിൽ 1.35 ദശലക്ഷം ചതുരശ്ര അടിയാണ് നിർമിച്ചു നൽകിയത്. മുൻവർഷം ഇതേ കാലയളവിൽ 8.9 ദശലക്ഷം ചതുരശ്ര അടിയായിരുന്നു.

ഹൗസിംഗ് ഫിനാൻസ് കമ്പനികളുടെ വായ്‌പകൾ 2022 മാർച്ചിൽ 12.2 ലക്ഷം കോടി രൂപയായിരുന്നു. മൊത്തം നിഷ്ക്രിയ ആസ്തികൾ 3.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നിഷ്ക്രിയ ആസ്തികൾ 2.7 % മുതൽ 3 % വരെ കുറയുമെന്ന് കരുതുന്നു.

ബ്രിഗേഡ് എൻറ്റർ പ്രൈസസ് ചെന്നൈയിൽ 2.1 ദശലക്ഷം ചതുരശ്ര അടി ഭവനങ്ങൾ 2022-23 ൽ നിർമ്മിക്കും. റിയൽ എസ്റ്റേറ്റ് വിലകൾ വർധിച്ചിട്ടുണ്ട്

പ്രീമിയം, ആഡംബര ഭാവനങ്ങൾക്ക് ഡിമാൻറ്റ് നിലനിൽക്കുമെങ്കിൽകും ചെറുതും ഇടത്തരം ഭവനങ്ങളുടെ ഡിമാൻറ്റ് കുറയാൻ സാധ്യത ഉണ്ടെന്ന് റിയൽ എസ്റ്റേറ്റ് കമ്പനികൾ കരുതുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com