

അടുത്തകാലം വരെ ഒരു സ്ഥലം വില്‍ക്കാനും വാങ്ങാനും എന്തൊരു പാടായിരുന്നു. ആവശ്യക്കാരെ കണ്ടെത്തണം, വില പേശണം, രേഖകള്‍ പരിശോധിക്കണം, ഇടനിലക്കാരുടെ വിഹിതം നല്‍കണം തുടങ്ങി മടുത്തുപോകുന്ന നടപടി ക്രമങ്ങള്‍. എന്നാല്‍ കോഴിക്കോട് ആസ്ഥാനമായുള്ള റിയല്‍എസ്റ്റേറ്റ് 24 ഇതെല്ലാം എളുപ്പമാക്കിയിരിക്കുന്നു. രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ റിയല്‍ എസ്റ്റേറ്റ് നെറ്റ്‌വര്‍ക്കായി മാറുകയാണ് ഈ സ്ഥാപനം.
വസ്തു വില്‍ക്കാനായാലും വാങ്ങാനായാലും വാടകയ്ക്ക് എടുക്കാനോ കൊടുക്കാനോ ആയാലും ലീസിന് എടുക്കാനോ കൊടുക്കാനോ ആയാലും റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും രാജ്യമെമ്പാടും ലഭ്യമാക്കുകയാണ് റിയല്‍എസ്റ്റേറ്റ്24.
യൂബറും ഒയോയും സൊമോറ്റോയും ഫ്‌ളിപ്പ്കാര്‍ട്ടും ഓപ്പണും ഒക്കെ അതാത് മേഖലകളില്‍ സൃഷ്ടിച്ച പുതു അനുഭവങ്ങള്‍ പോലെ പ്രോപ്‌ടെക് രംഗത്ത് മാറ്റം സൃഷ്ടിക്കുകയാണ് റിയല്‍എസ്റ്റേറ്റ്24. രാജ്യമെമ്പാടും സേവനം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്ള റിയല്‍ എസ്റ്റേറ്റ് സംബന്ധമായ വിവരങ്ങള്‍ വെവ്വേറെ വെബ്‌സൈറ്റുകളിലായാണ് നല്‍കിയിരിക്കുന്നത് എന്നതിനാല്‍ എളുപ്പത്തില്‍ ആവശ്യമായ വസ്തുവിലേക്ക് എത്താനാകുന്നു. ഏത് സംസ്ഥാനത്താണ് വില്‍ക്കാനോ വാങ്ങാനോ ഉള്ളത് ആ സംസ്ഥാനവുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് മാത്രം തുറന്നാല്‍ മതിയാകും.
ഇത്തരത്തില്‍ 30 വെബ്‌സൈറ്റുകളാണ് റിയല്‍എസ്റ്റേറ്റ്24 തയാറാക്കിയിരിക്കുന്നത്. ഓരോന്നിലും ആയിരക്കണക്കിന് പ്രോപ്പര്‍ട്ടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വില്‍ക്കാനോ വാടകയ്‌ക്കോ ലീസിനോ നല്‍കാനോ ഉള്ള പ്രോപ്പര്‍ട്ടിയെ സംബന്ധിച്ച വിവരങ്ങള്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് നേരിട്ട് സ്ഥലത്തെത്തി വിശദവിവരങ്ങള്‍ ശേഖരിച്ച് പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്യുകയാണിവിടെ. ഫോട്ടോയും മറ്റു വിവരങ്ങളും അതാത് വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്യും.
വസ്തു വാങ്ങുന്നവരില്‍ നിന്ന് കമ്മീഷനൊന്നും ഈടാക്കുന്നില്ലെന്നതാണ് റിയല്‍എസ്റ്റേറ്റ് 24 ന്റെ മറ്റൊരു പ്രത്യേകതയെന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എം റഹ്‌മത്തുള്ള പറയുന്നു.
കേരളത്തിന്റെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള റിയല്‍ കൈരളിയുടെ ഭാഗമായുള്ള റിയല്‍എസ്റ്റേറ്റ്24 നോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സംരംഭകര്‍ക്കും അവസരമുണ്ട്. ബിസിനസ് പങ്കാളികളെയും ഫ്രാഞ്ചൈസികളെയും സബ് ഏജന്റുമാരെയും രാജ്യമെമ്പാടും നിയമിക്കാനൊരുങ്ങുന്നുണ്ട് കമ്പനി. സംസ്ഥാനാടിസ്ഥാനത്തിലാണ് ബിസിനസ് പങ്കാളികളെ തേടുന്നത്.
വിവരങ്ങള്‍ക്ക്: 8089 24 24 24
(ധനം മാഗസിന്‍ 2025 ഏപ്രില്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)
Read DhanamOnline in English
Subscribe to Dhanam Magazine