

പ്രമുഖ റിയല്‍റ്റി ഗ്രൂപ്പായ ശോഭ ലിമിറ്റഡിന്റെ അറ്റലാഭം സെപ്റ്റംബര്‍ അവസാനിച്ച പാദത്തില്‍ മൂന്നു മടങ്ങ് വര്‍ധിച്ചു. നികുതിക്കുശേഷം 45.4 കോടി രൂപയാണ് ഗ്രൂപ്പ് രേഖപ്പെടുത്തിയ അറ്റലാഭം. ഒരു വര്‍ഷം മുമ്പ് 17 കോടി രൂപയായിരുന്നു സെപ്റ്റംബര്‍ പാദത്തില്‍ ഇത്.
165 ശതമാനം വര്‍ധനവാണ് കമ്പനി സ്വന്തമാക്കിയത്.
ഗ്രൂപ്പിന്റെ മൊത്ത വരുമാനം 819 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ പാദത്തില്‍ 59 ശതമാനമാണ് വര്‍ധന.
1,030 കോടി രൂപ മൂല്യമുള്ള 1,348,864 ചതുരശ്ര അടി സൂപ്പര്‍ ബില്‍റ്റ്-അപ്പ് ഏരിയയുടെ എക്കാലത്തെയും മികച്ച ത്രൈമാസ വില്‍പ്പനയുടെ പശ്ചാത്തലത്തിലാണ് ഇത് സംഭവിച്ചത്.
സെപ്തംബര്‍ പാദത്തില്‍ കമ്പനിയുടെ അസംസ്‌കൃത വസ്തുക്കളുടെ ഉപഭോഗം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം കുറഞ്ഞ് 45 കോടി രൂപയായി. ഭൂമി വാങ്ങല്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ 56.5 കോടി രൂപയായി ഉയര്‍ന്നു,
കമ്പനിയുടെ ഇന്‍വെന്ററി സെപ്തംബര്‍ അവസാനത്തോടെ 4 ലക്ഷം ചതുരശ്ര അടിയായി. ഡിവിഡന്റ് അടയ്ക്കലും കടം വാങ്ങാനുള്ള ചെലവും 8.85 ശതമാനമായിട്ടും ഈ പാദത്തില്‍ അതിന്റെ അറ്റ കടം 39 കോടി രൂപ കുറഞ്ഞു. ഡിബെഞ്ച്വര്‍ ഇഷ്യു ചെയ്യുന്നതിലൂടെ 140 കോടി സമാഹരിക്കാന്‍ ഗ്രൂപ്പ് ഒരുങ്ങുന്നതായും റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine