ആദ്യമായി വീടോ ഫ്‌ളാറ്റോ വാങ്ങാനൊരുങ്ങുകയാണോ? അറിയാം ആനുകൂല്യങ്ങള്‍

ആദ്യമായി വീടോ ഫ്‌ളാറ്റോ വാങ്ങാനൊരുങ്ങുകയാണോ? അറിയാം ആനുകൂല്യങ്ങള്‍
Published on

നഗരത്തില്‍ ആദ്യഭവനം വാങ്ങാനൊരുങ്ങുന്നവര്‍ക്ക് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്‌കീമില്‍ ഭവനവായ്പയില്‍ 2.67 ലക്ഷം രൂപവരെ സബ്സിഡിയായി ലഭിക്കും. പണ്ട് താഴ്ന്ന വരുമാനക്കാര്‍ക്ക് മാത്രം കിട്ടിയിരുന്ന ആനുകൂല്യം ഇപ്പോള്‍ 18 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ലഭിക്കും.

മാസം ഒന്നര ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ഇതിനര്‍ഹതയുണ്ടെന്നര്‍ഥം. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിലുളള ഈ പദ്ധതി കേരളത്തില്‍ മൂന്ന് കോര്‍പ്പറേഷനുകളിലും 87 മുന്‍സിപാലിറ്റികളിലും ലഭ്യമാണ്.

2017 ജൂണ്‍ മുതല്‍ 2022 മാര്‍ച്ച് വരെ, ആദ്യമായി ഭവനം സ്വന്തമാക്കുന്നവര്‍ക്ക് ബാധകമാണ്. മൂന്ന് മുതല്‍ 18 ലക്ഷം വരെ വായ്പയെടുക്കുന്നവര്‍ക്കാണ് ആനുകൂല്യം. വിദേശ രാജ്യങ്ങളിലുള്ളത് പോലെ നാമമാത്ര പലിശ നിരക്ക് വരുത്തുക എന്നതാണ് എല്ലാവര്‍ക്കും വീട് എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കാനുള്ള വഴിയെന്ന് ലോഡ് കൃഷ്ണ ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്റ്റര്‍ വിജയ് ഹരി ചുണ്ടികാണിക്കുന്നു.

ഭവനവായ്പയുമായി ബന്ധപ്പെട്ട ചില നികുതി ആനുകൂല്യങ്ങള്‍ പല നികുതിദായകരും പ്രയോജനപ്പെടുത്താതെ പോകാറുണ്ട്. ഭവനവായ്പയിന്മേല്‍ ലഭ്യമാകുന്ന നികുതി ഇളവുകളെക്കുറിച്ച് ശരിയായി മനസ്സിലാക്കിയാല്‍ ഇത്തരം പിഴവുകള്‍ ഒഴിവാക്കാം. ആദായനികുതി നിയമം സെക്ഷന്‍ 24 പ്രകാരം ഭവനവായ്പയുടെ പലിശയ്ക്ക് നികുതിയിളവ് ലഭ്യമാണ്. ഇഎംഐ തിരിച്ചടവ് ചില മാസങ്ങളില്‍ മുടങ്ങിയാലും നികുതിയിളവ് അവകാശപ്പെടാവുന്നതാണ്. വായ്പയുടെ പലിശയിനത്തിലുള്ള ബാധ്യത നിലനില്‍ക്കുന്നിടത്തോളം നികുതിയിളവിന് അര്‍ഹതയുണ്ട്.

ഇങ്ങനെ നികുതിയിളവ് നേടിയെടുക്കുമ്പോള്‍ വായ്പയെടുത്ത ബാങ്കോ ധനകാര്യസ്ഥാപനമോ നല്‍കുന്ന പലിശ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സൂക്ഷിക്കുന്നത് നല്ലതാണ്. വായ്പാതുക, പലിശബാധ്യത തുടങ്ങിയവ ഈ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നതിനാല്‍ ആദായനികുതിവകുപ്പില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള ചോദ്യങ്ങളുണ്ടാകുകയാണെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിശദീകരണം നല്‍കാം.

ഭവനം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്ത് രണ്ടുവര്‍ഷത്തിനുശേഷം വില്‍ക്കുകയാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയാകും ബാധകമാകുക. നേരത്തെ മൂന്നുവര്‍ഷത്തിനുമുമ്പ് വില്‍ക്കുകയാണെങ്കില്‍ ഹ്രസ്വകാല മൂലധനനേട്ട നികുതി നല്‍കേണ്ടതുണ്ടായിരുന്നു.

ഭവനം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്ത് രണ്ടുവര്‍ഷത്തിനുശേഷം വില്‍ക്കുകയാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയാകും ബാധകമാകുക. നേരത്തെ മൂന്നുവര്‍ഷത്തിനുമുമ്പ് വില്‍ക്കുകയാണെങ്കില്‍ ഹ്രസ്വകാല മൂലധനനേട്ട നികുതി നല്‍കേണ്ടതുണ്ടായിരുന്നു.

അതേസമയം ഭവനം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്തശേഷം അഞ്ചുവര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ നികുതി ആനുകൂല്യം നഷ്ടമാകും. നേരത്തെ നികുതിയിളവായി നേടിയ തുക ഭവനം വിറ്റ വര്‍ഷത്തെ വരുമാനത്തിനൊപ്പം ചേര്‍ക്കേണ്ടിവരും.

അഞ്ചുവര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ നേരത്തെ നികുതിയിളവായി നേടിയെടുത്ത തുക വരുമാനത്തിനൊപ്പം ചേര്‍ക്കണമെന്ന വ്യവസ്ഥ ആദായനികുതി നിയമം 80 സിക്ക് മാത്രമാണ് ബാധകം.

ആദ്യവര്‍ഷങ്ങളില്‍ ഇഎംഐയുടെ ഏറിയപങ്കും പലിശയിനത്തിലേക്കാണ് പോകുന്നതെന്നതിനാല്‍ ഇങ്ങനെ തിരിച്ചടയ്‌ക്കേണ്ടി വരുന്നത് താരതമ്യേന ചെറിയ തുകയാകും. ആദായനികുതിനിയമം 80സി പ്രകാരം മൂലധനയിനത്തിലുള്ള തിരിച്ചടവിനാണ് നികുതിയിളവ് ലഭിക്കുന്നത്. ഇത് ആദ്യവര്‍ഷങ്ങളില്‍ ഇഎംഐയുടെ ചെറിയ പങ്ക് മാത്രമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com