
വീഗാലാന്റ് ഡെവലപ്പേഴ്സിന്റെ പാര്‍പ്പിട പദ്ധതി തൃശ്ശൂരിലും. 16 നിലകളിലായി 86 അപ്പാര്‍ട്ട്മെന്റുകള്‍ അടങ്ങുന്ന 'വീഗാലാന്റ് തേജസ്സ് ' അയ്യന്തോളിലാണ് നിര്‍മ്മിക്കുകയെന്ന് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.
തൃശ്ശൂര്‍-ഗുരുവായൂര്‍ റോഡ്, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരു കിലോമീറ്ററിനുള്ളിലും പ്രധാന റോഡിനോട് ചേര്‍ന്നുമാണ് വീഗാലാന്റ് തേജസ്സ് ഉയരുന്നത്. ആരാധനാലയങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാള്‍, ഹോട്ടലുകള്‍ തുടങ്ങി നഗര ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും പ്രോജക്ടിന് അടുത്തുതന്നെ ലഭ്യമാണെന്ന് ചെയര്‍മാന്‍ അറിയിച്ചു. 1328 - 1402 ചതുരശ്ര അടി വിസ്തൃതിയിലുള്ള 2 ബിഎച്ച്കെ, 1729 - 1843 ചതുരശ്ര അടി വരുന്ന 3 ബിഎച്ച്കെ അപ്പാര്‍ട്ടുമെന്റുകള്‍ അടങ്ങുന്ന തേജസ്സില്‍ ആധുനിക ശൈലിയില്‍ ഒട്ടേറെ അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
റൂഫ് ടോപ് സ്വിമ്മിംഗ് പൂള്‍, കുട്ടികളുടെ കളിസ്ഥലം, പൂര്‍ണ്ണമായും ശീതീകരിച്ച ഫിറ്റ്നസ് സെന്റര്‍, ഇന്‍ഡോര്‍ ഗെയിം റൂം, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ഗസ്റ്റ് റൂം, വീട്ടുജോലിക്കാര്‍ക്കും, ഡ്രൈവര്‍മാര്‍ക്കും ടോയ്ലറ്റ് സൗകര്യത്തോടെ പ്രത്യേകം മുറികള്‍, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാം വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സിലുണ്ട്. മുഖ്യകവാടത്തില്‍ ബൂം ബാരിയര്‍, ക്യാമറ നിരീക്ഷണം എന്നിവയ്ക്ക് പുറമേ ബയോമെട്രിക് സംവിധാനമുപയോഗിച്ചുള്ള സുരക്ഷാ സംവിധാനങ്ങളുമുണ്ട്.
തൃപ്പൂണിത്തുറയിലെ ബജറ്റ് അപ്പാര്‍ട്ട്മെന്റായ വീഗാലാന്റ് ബ്ലിസ്സ്, ഇടപ്പള്ളിയിലെ എക്സോട്ടിക, വൈറ്റിലയ്ക്ക് സമീപം കിംഗ്സ് ഫോര്‍ട്ട്, പടമുഗളിലെ സീനിയ എന്നിവയാണ് നിലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പ്രോജക്ടുകള്‍. സമീപ ഭാവിയില്‍ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി.ജയരാജ് പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine