പ്രകൃതി വാതകത്തിന് വില കുത്തനെ ഉയരും, പ്രത്യാഘാതം എന്ത്?

പ്രകൃതി വാതകത്തിന് ഒക്ടോബർ ഒന്ന് മുതൽ വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ട്. നിലവിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ ഒരു ദശലക്ഷം ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (MMBTU) 6.1 ഡോളറിന് നൽകുന്നത് അടുത്ത മാസം മുതൽ 9 ഡോളറായി വർധിക്കും. റിലയൻസ് ഇൻഡസ്ട്രീസ് കെ ജി ബേസിൻ ബ്ലോക്കിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വാതകത്തിന് നിലവിൽ 9.92 ഡോളർ ലഭിക്കുന്ന സ്ഥാനത്ത് 12 ഡോളർ ലഭിക്കും.

കേന്ദ്ര സർക്കാർ ഒരു വർഷത്തിൽ രണ്ടു പ്രാവശ്യമാണ് പ്രകൃതി വാതക വില നിശ്ചയിക്കുന്നത്
ഇത് കൊണ്ട് ഉള്ള പ്രത്യാഘാതം എന്ത്?
1. വളങ്ങൾ, വൈദ്യുതി, സി എൻ ജി ഉൽപ്പാദനത്തിന് പ്രകൃതി വാതകമാണ് ഉപയോഗിക്കുന്നത്. വാതകത്തിന് വില വർധിക്കുമ്പോൾ കൃഷി, വ്യവസായ മേഖലയുടെ ഉൽപ്പാദന ചെലവ് വർധിക്കും.
2. ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഗാർഹിക പാചക വാതകം എന്നിവയുടെ വില വർധിക്കാൻ സാധ്യത ഉണ്ട്.
3. കേന്ദ്ര സർക്കാർ നൽകേണ്ട വളം സബ്സിഡിയിലും വർധനവ് ഉണ്ടാകും.
മൊത്തം ഊർജ ആവശ്യത്തിന്റെ 6.7 % പ്രകൃതി വാതകത്തിൽ നിന്നാണ് നിറവേറ്റപ്പെടുന്നത്. 2030-ടെ 15 ശതമാനമായി വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം.
2022 പ്രകൃതി വാതക വില കുത്തനെ ഉയരാൻ കാരണം റഷ്യ -യു ക്രയ്ൻ യുദ്ധത്തെ തുടർന്ന് യൂറോപ്പിലേക്കുള്ള വാതക വിതരണം മുടങ്ങിയതാണ്.
ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ കാലയളവിൽ അമേരിക്കയിൽ പ്രകൃതി വാതക വില 140 % വർധിച്ചു, യു കെ യിൽ 281 %, എന്നാൽ ഇന്ത്യയിൽ 71 % മാത്രമാണ് വർധിച്ചതെന്ന് പെട്രോളിയം മന്ത്രാലയം അവകാശപ്പെട്ടു


Related Articles
Next Story
Videos
Share it