ജിയോക്ക് ശേഷം അംബാനിയുടെ മാസ്റ്റര്‍ ലോഞ്ച്! ലക്ഷ്യം കണ്‍സ്യൂമര്‍ കമ്പനി ഐ.പി.ഒ; കൊക്കക്കോളക്കും ഹിന്ദുസ്ഥാന്‍ യൂണിലീവറിനും അടിപതറുമോ?

2025 സാമ്പത്തിക വർഷത്തിൽ റിലയന്‍സ് രേഖപ്പെടുത്തിയത് 11,500 കോടി രൂപയുടെ എഫ്എംസിജി ബിസിനസ്
Mukesh Ambani & Reliance Industries
Mukesh Ambani & Reliance Industriescanva
Published on

റിലയന്‍സിന്റെ റീട്ടെയിൽ, ടെലികോം ബിസിനസുകളുടെ പ്രാരംഭ ഓഹരി വില്‍പ്പന (IPO) സംബന്ധിച്ച് ചെയർമാൻ മുകേഷ് അംബാനി സൂചന നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി തങ്ങളുടെ എല്ലാ എഫ്.എം.സി.ജി ബ്രാൻഡുകളെയും ഒരു കമ്പനിക്ക് കീഴില്‍ കൊണ്ടുവരാന്‍ റിലയന്‍സ് ലക്ഷ്യമിടുന്നു. 11,500 കോടി രൂപയുടെ എഫ്എംസിജി ബിസിനസാണ് 2025 സാമ്പത്തിക വർഷത്തിൽ റിലയന്‍സ് രേഖപ്പെടുത്തിയത്.

നിലവില്‍ എഫ്.എം.സി.ജി ഉല്‍പ്പന്നങ്ങള്‍ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് (RRVL), റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് (RRL), റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (RCPL) എന്നീ മൂന്ന് വ്യത്യസ്ത കമ്പനികളിലായി വ്യാപിച്ചു കിടക്കുകയാണ്. എഫ്എംസിജി ബ്രാൻഡുകൾ എല്ലാം ന്യൂ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (New RCPL) എന്ന ഒറ്റ കമ്പനിയുടെ കുടക്കീഴില്‍ കൊണ്ടു വരാനാണ് ലക്ഷ്യമിടുന്നത്. ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിനെപ്പോലെ ആർ.‌ഐ‌.എല്ലിന്റെ നേരിട്ടുള്ള അനുബന്ധ സ്ഥാപനവുമായിരിക്കും ഇത്.

പുനഃസംഘടനയ്ക്കായി അനുമതി തേടി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ ആർ.ഐ.എൽ സമീപിച്ചിരുന്നു. ഐ.പി.ഒ ലക്ഷ്യം മുന്‍നിര്‍ത്തി കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനാണ് എഫ്.എം.സി.ജി ഉല്‍പ്പന്നങ്ങളെല്ലാം ഒരു സ്ഥാപനത്തിന് കീഴില്‍ കൊണ്ടുവരാന്‍ റിലയന്‍സ് ഉദ്ദേശിക്കുന്നത്.

കാമ്പ (സോഫ്റ്റ് ഡ്രിങ്ക്സ്), ഇൻഡിപെൻഡൻസ് (പലചരക്ക് സാധനങ്ങള്‍), റാവൽഗാവ് (മിഠായി ഉല്‍പ്പന്നങ്ങള്‍), എസ്.ഐ.എല്‍ (ജാം ആൻഡ് സോസ് ബ്രാൻഡ്), വെല്‍വെറ്റ് (Velvete, ഷാംപൂ ബ്രാൻഡ്) തുടങ്ങി 15 ല്‍ പരം ബ്രാന്‍ഡുകള്‍ അടങ്ങുന്നതാണ് എഫ്.എം.സി.ജി ബിസിനസ്. തുടർച്ചയായി വലിയ മൂലധന നിക്ഷേപങ്ങൾ ആവശ്യമുളളതാണ് ഈ ബിസിനസെന്നും അതിനാല്‍ വ്യത്യസ്ത നിക്ഷേപകരെ ആകർഷിക്കേണ്ടതുണ്ടെന്നുമാണ് കമ്പനിയുടെ നിലപാട്.

എതിരാളികളായ കൊക്കകോള, മൊണ്ടെലസ്, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവയേക്കാൾ 20 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലാണ് റിലയന്‍സ് എഫ്.എം.സി.ജി ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. കൂടാതെ ഉയർന്ന വ്യാപാര മാർജിനുകളും വാഗ്ദാനം ഇവ ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കടുത്ത വെല്ലുവിളികളാണ് റിലയന്‍സ് മറ്റു കമ്പനികള്‍ക്ക് ഉയര്‍ത്തുന്നത്.

Reliance in a move to consolidate FMCG brands under one entity targeting IPO, posing stiff competition to Coca-Cola and Hindustan Unilever.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com