ജിയോ 5G ദീപാവലിക്ക്, ആദ്യം എത്തുക 4 നഗരങ്ങളില്‍
ഈ വര്‍ഷം ദീപാവലിക്ക് ജിയോ 5ജി (Jio 5G) സേവനങ്ങള്‍ ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് (RIL) ചെയര്‍മാന്‍ മുകേഷ് അംബാനി. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാവും ആദ്യം സേവനം എത്തുക. റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം.
5ജി നെറ്റ്‌വര്‍ക്കിനായി റിലയന്‍സ് 2 ലക്ഷം കോടി രൂപയാണ് നിക്ഷേപിക്കുന്നത്. 2023 ഡിസംബറോടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും ജിയോയുടെ 5ജി സേവനം എത്തുമെന്നും അംബാനി അറിയിച്ചു. വിവധ കേന്ദ്രങ്ങളില്‍ ജിയോ 5ജി എക്‌സ്പീരിയന്‍സ് സെന്ററുകള്‍ സ്ഥാപിക്കും.
അള്‍ട്രാ ഹൈ ഫൈബറിലേത് പോലെ ഇന്റര്‍നെറ്റ് ലഭിക്കുന്ന 5ജി പ്ലഗ് -ആൻഡ്-പ്ലെ ഡിവൈസും ജിയോ അവതരിപ്പിക്കും. ജിയോഎയര്‍ഫൈബര്‍ എന്നാണ് ഇതിനെ യോഗത്തില്‍ ആകാശ് അംബാനി വിശേഷിപ്പിച്ചത്. ആകാശ് ആണ് റിലയൻസ് ടെലികോം വിഭാഗത്തിന് നേതൃത്വം നൽകുന്നത്. ഒരു വര്‍ഷം കൊണ്ട് ഇന്റര്‍നെറ്റ് കണക്ഷനുള്ള ഡിവൈസുകളുടെ എണ്ണം 800 മില്യണില്‍ നിന്ന് 1.5 ബില്യണ്‍ ആയി ഉയർത്തും. ഹൈ-സ്പീഡ് ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ 100 മില്യണ്‍ വീടുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും റിലയന്‍സ് അറിയിച്ചു.