എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ട്രൂ 5ജി സേവനമെത്തിച്ച് റിലയന്‍സ് ജിയോ

കഴിഞ്ഞ ഡിസംബറിലാണ് ഈ സേവനം ആദ്യം എത്തിയത്.
Jio 5G
Photo : Canva
Published on

സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും, പ്രധാന പട്ടണങ്ങളിലും 100 ഓളം  ചെറു പട്ടണങ്ങളിലും ഉള്‍പ്പെടെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും ട്രൂ 5ജി സേവനമെത്തിച്ച് റിലയന്‍സ് ജിയോ. കേരളത്തിലെ ഈ ഇടങ്ങളിലെല്ലാം 5ജി സേവനങ്ങള്‍ ലഭ്യമാക്കിയ ആദ്യത്തെ ടെലികോം ദാതാവാണ് റിലയന്‍സ് ജിയോയെന്ന് കമ്പനി അവകാശപ്പെട്ടു.

ഇവിടങ്ങളില്‍ ലഭ്യം

നിലവില്‍ പയ്യന്നൂര്‍, തിരൂര്‍, കാസര്‍ഗോഡ്, കായംകുളം, വടകര, നെയ്യാറ്റിന്‍കര, പെരുമ്പാവൂര്‍, കുന്നംകുളം, ഇരിങ്ങലക്കുട,കൊയിലാണ്ടി, കൊട്ടാരക്കര, പൊന്നാനി, പുനലൂര്‍, ചിറ്റൂര്‍-തത്തമംഗലം തളിപ്പറമ്പ് ,നെടുമങ്ങാട്, കാഞ്ഞങ്ങാട്, തിരുവല്ല, തലശ്ശേരി, കൊടുങ്ങല്ലൂര്‍, ആറ്റിങ്ങല്‍, മൂവാറ്റുപുഴ, ചങ്ങനാശേരി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, ചേര്‍ത്തല, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍, ഗുരുവായൂര്‍ തുടങ്ങിയ പട്ടണങ്ങളിലും കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിലും ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ ലഭ്യമാണ്.

ഈ നഗരങ്ങളിലെ എല്ലാ പ്രധാനപ്പെട്ട പ്രദേശങ്ങളും വാണിജ്യ സ്ഥാപനങ്ങളും ജിയോ ട്രൂ 5ജിയുടെ പരിധിയില്‍ വരും. കഴിഞ്ഞ ഡിസംബറിലാണ് ഈ സേവനം ആദ്യം  എത്തിയത്. കേരളത്തില്‍ ജിയോയുടെ ട്രൂ 5ജി വ്യാപനം അതിവേഗത്തിലാണെന്ന് കമ്പനി പറഞ്ഞു. 2023 ഡിസംബര്‍ അവസാനത്തോടെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും ജിയോ ട്രൂ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com